തിരുവനന്തപുരം: എസ്.ഐ.ആറിൽ പ്രവാസികൾക്ക് പുതുതായി പേര് ചേർക്കുന്നതിൽ നിലനിൽക്കുന്ന പ്രശ്നങ്ങളിൽ അടിയന്തര ഇടപെടലും പരിഹാരവും ആവശ്യപ്പെട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് (സി.ഇ.ഒ) പ്രതിപക്ഷ ഉപനേതാവ് കുഞ്ഞാലിക്കുട്ടിയുടെ കത്ത്.
1955ലെ പൗരത്വ നിയമത്തിലെ സെക്ഷൻ നാല് പ്രകാരം, മാതാപിതാക്കളിൽ ആരെങ്കിലും ഒരാൾ ഇന്ത്യൻ പൗരനാണെങ്കിൽ വിദേശത്ത് ജനിച്ച വ്യക്തിയും പിന്തുടർച്ചാവകാശം വഴി ഇന്ത്യൻ പൗരനാകും. ഇന്ത്യയിൽ സ്ഥിര താമസക്കാരായവർ വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനായി ഫോം 6ഉം, പ്രവാസികൾ ഫോം 6എയുമാണ് സമർപ്പിക്കേണ്ടത്. ഇത്തരം അപേക്ഷകൾ ജനുവരി 22ന് മുൻപ് സമർപ്പിക്കുകയും വേണം.
അതേസമയം, വിദേശ വോട്ടർമാർ ജനനസ്ഥലം വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഫോം 6 എയിലും ഓൺലൈൻ പോർട്ടലിലും ഗുരുതരമായ പോരായ്മ നിലനിൽക്കുകയാണ്. ഫോം 6 എയിലെ കോളം എഫിൽ ജനിച്ച സംസ്ഥാനം, ജില്ല, ഗ്രാമം എന്നിവ രേഖപ്പെടുത്തണമെന്ന് നിർബന്ധമുണ്ട്. എന്നാൽ, നിലവിലെ ഫോമിലോ ഓൺലൈൻ പോർട്ടലിലോ ഇന്ത്യക്ക് പുറത്തുള്ള ജനനസ്ഥലം രേഖപ്പെടുത്താൻ വ്യവസ്ഥയില്ലാത്തത് വിദേശത്ത് ജനിച്ചവരെ വട്ടം കറക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി കത്തിൽ ചൂണ്ടികാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.