Posted On
date_range Updated On
date_range കലോത്സവ ദൃശ്യാവിഷ്കാരത്തിലെ മുസ്‍ലിം വിരുദ്ധത: സർക്കാറിന്‍റേത് മാപ്പർഹിക്കാത്ത തെറ്റ് -കുഞ്ഞാലിക്കുട്ടി
മലപ്പുറം: സംസ്ഥാന സ്കൂൾ കലോത്സവ സ്വാഗത ഗാന ദൃശ്യാവിഷ്കാരത്തിൽ മുസ്‍ലിം വേഷധാരിയെ തീവ്രവാദിയായി അവതരിപ്പിച്ചത് അംഗീകരിക്കാൻ ആവില്ലെന്നും സർക്കാർ ചെയ്തത് മാപ്പർഹിക്കാത്ത തെറ്റാണെന്നും മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലപ്പുറം ലീഗ് ഹൗസിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് ഒരിക്കലും സംഭവിക്കാൻ പാടില്ലായിരുന്നു. ഇങ്ങനെയൊന്ന് അശ്രദ്ധ കൊണ്ട് സംഭവിച്ചതല്ല എന്ന് വ്യക്തമാണ്. അവതരിപ്പിച്ചവരുടെ മനസ്സിന്‍റെ വക്രതയാണ് ഈ ദൃശ്യാവിഷ്കാരത്തിലൂടെ തെളിയുന്നത്. ബന്ധപ്പെട്ടവർക്ക് അത് തിരിച്ചറിയാനാകാത്തതും പ്രശ്നം തന്നെയാണ് -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.