ഹരിതയുടെ പ്രവർത്തകർ ഞങ്ങൾ വളർത്തിയ പ്രഗല്​ഭരായ കുട്ടികൾ -കുഞ്ഞാലിക്കുട്ടി

കൊച്ചി: ഹരിതയുടെ പ്രവർത്തകർ ഞങ്ങൾ വളർത്തിയ പ്രഗല്​ഭരായ കുട്ടികളാണെന്ന്​ മുസ്​ലിം ലീഗ്​ ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. പാർട്ടിയുടെ മുൻകാല നേതാക്കൾ വലിയ ത്യാഗം സഹിച്ച്​ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊണ്ടുവരാനും സ്​ത്രീകളുടെ വിദ്യാഭ്യാസത്തിനും നടത്തിയ പരിശ്രമങ്ങളുടെ വിജയമാണത്​. പെൺകുട്ടികൾ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക്​ എത്തുന്നത്​ മനോഹരമായ കാഴ്​ചയാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

ഹരിതയുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും ചർച്ചചെയ്യും. മുസ്​ലിം ലീഗ്​ സംസ്ഥാന കമ്മിറ്റിയാണ്​ ഇതുസംബന്ധിച്ച്​ തീരുമാനമെടുത്തത്​​. ദേശീയ കമ്മിറ്റിയിലും പ്രശ്​നം ചർച്ചചെയ്യും. ഒരുപാട്​ വക്രീകരിക്കപ്പെട്ട നിലയിലാണ്​ മാധ്യമങ്ങൾ ഹരിത പ്രശ്​നം ചർച്ച ചെയ്യുന്നത്​. പ്രശ്​നം ഭംഗിയായി പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാലാ ബിഷപ്പി​െൻറ പ്രസ്​താവനയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ലീഗ്​ ചർച്ച നടത്തും. കേരളത്തി​െൻറ സാമൂഹികാന്തരീക്ഷം വഷളാകുന്ന അവസ്ഥ ഉണ്ടാകരുതെന്നും പ്രശ്​നം പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - PK kunhalikutty about Haritha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.