ഉവൈസിയെ പിന്തുണക്കുന്നില്ല; യു.പി.എക്ക്​ പുറത്ത്​ ആരുമായും സഹകരണമില്ല -കുഞ്ഞാലിക്കുട്ടി

മലപ്പുറം: ഹൈദരാബാദ്​ കോർപറേഷൻ തെരഞ്ഞെടുപ്പിൽ അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മുമായി മുസ്​ലിംലീഗ്​ സഹകരിക്കുമെന്ന വാർത്തകളെ തള്ളി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. വാർത്ത അടിസ്ഥാന രഹിതമാണെന്നും യു.പി.എക്കല്ലാതെ ആർക്കും ഒരിടത്തും യാതൊരു പിന്തുണയും നൽകാൻ മുസ്​ലിംലീഗ്​ തീരുമാനിച്ചിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. അദ്ദേഹത്തിൻെറ റോൾ പലയിടത്തും ബി.ജെ.പിക്ക്​ സഹായകരമാകുന്ന വിധത്തിലാണെന്നാണ്​ പാർട്ടി ഇതുവരെ വിലയിരുത്തിയിട്ടുള്ളതെന്നും ​കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട്​ പ്രതികരിച്ചു.

''സോളാർ കേസിൽ ഉമ്മൻചാണ്ടി നിരപരാധിയാണെന്ന്​ എല്ലാവർക്കും അറിയാം. സെക്രട്ടറിയേറ്റ്​ വളയൽ സമരവുമായി ബന്ധപ്പെട്ട്​ ചർച്ചക്ക്​ വന്നവരോട് അത്​​ അന്നേ പറഞ്ഞിട്ടുണ്ട്​. ഉമ്മൻചാണ്ടി നിരപരാധിയാണെന്ന്​ ഇടതുപക്ഷത്തിന്​ അറിയാം. സോളാർ ഇടതുപക്ഷത്തിന്​ ബൂമറാങ്ങാവും'' - കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Tags:    
News Summary - PK Kunhalikutty about aimim Alliance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.