Posted On
date_range Updated On
date_range പി.കെ. കൃഷ്ണദാസിന് കേന്ദ്രസേനയുടെ സുരക്ഷ
തലശ്ശേരി: തീവ്രവാദികളുടെ ഭീഷണിയെ തുടര്‍ന്ന് ബി.ജെ.പി ദേശീയ സമിതി അംഗം പി.കെ. കൃഷ്ണദാസിന് കേന്ദ്രസേനയുടെ സുരക്ഷയൊരുക്കുന്നു. ജനുവരി ഒന്നുമുതല്‍ കൃഷ്ണദാസിന് കേന്ദ്രസേനയുടെ സുരക്ഷയുണ്ടാകുമെന്നാണ് സൂചന. ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്‍റായ പി.കെ. കൃഷ്ണദാസിനാണ് തെലങ്കാന സംസ്ഥാനത്തിന്‍െറ സംഘടനാ ചുമതല. കൃഷ്ണദാസിന് സുരക്ഷയൊരുക്കുന്നതിന്‍െറ ഭാഗമായി കേന്ദ്ര സുരക്ഷ വിഭാഗം തലശ്ശേരിയിലത്തെി.
വൈ കാറ്റഗറി സുരക്ഷയാണ് കൃഷ്ണദാസ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് ഒരുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടത്. 11പേരടങ്ങുന്ന സായുധ സംഘമാണ് വൈ കാറ്റഗറിയില്‍ സുരക്ഷക്കത്തെുന്നത്. സുരക്ഷ ഒഴിവാക്കണമെന്ന് കൃഷ്ണദാസ് ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയം തള്ളുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.