Posted On
date_range Updated On
date_range മാധ്യമങ്ങളുടെ മുന്നില്‍ വരാന്‍ ജലീല്‍ തയാറാകണം -പി.കെ ഫിറോസ്
കോഴിക്കോട്: കെ.ടി. ജലീലിനെതിരായ ഹൈകോടതി വിധി സി.പി.എമ്മിനും ഇടതു സര്‍ക്കാറിനും മുഖ്യമന്ത്രിക്കുമുള്ള തിരിച്ചടിയാണെന്നും പിണറായി വിജയന് ഇനിയെങ്കിലും മൗനംവെടിയണമെന്നും മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. പൊതുപ്രവര്‍ത്തനം നിര്‍ത്തുമെന്ന് നിയമസഭക്ക് നല്കിയ വാക്കുപാലിക്കാന്‍ ജലീല്‍ സന്നദ്ധമാണോയെന്ന് വ്യക്തമാക്കണം.
മന്ത്രിയുടെ കള്ളങ്ങളാണ് പൊളിഞ്ഞുവീണത്. ഹരജി ഫയലില്‍പോലും സ്വീകരിക്കാതെയാണ് ഹൈകോടതി തള്ളിയത്. ഇനിയെങ്കിലും എന്തിന് മുഖ്യമന്ത്രി ഇതിന് കൂട്ടുനിന്നുവെന്നു പറയണം. മേയ് രണ്ടിന് യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ വിജിലന്‍സിനു മുമ്പാകെയുള്ള അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നതിന് പ്രോസിക്യൂഷന് അനുമതി നല്‍കും. മാധ്യമങ്ങളുടെ മുന്നില്‍ ജലീല്‍ വരാന്‍ തയാറാവണമെന്നും പി.കെ. ഫിറോസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.