പി.ജെ കുര്യന്‍ മാധ്യമങ്ങളോട് പ്രതികരിക്കുന്നു

എഴുപതുകളിൽ ഇതിലും വലുത് ഞാൻ ചെയ്തിട്ടുണ്ട്; ടി.വിക്കും സോഷ്യൽ മീഡിയക്കും പുറത്ത് ആളുകളുണ്ട് -പി.ജെ കുര്യന്‍

പത്തനംതിട്ട: യൂത്ത് കോൺഗ്രസിനെ താൻ വിമർശിച്ചത് പാർട്ടിയുടെ നല്ലതിന് വേണ്ടിയാണെന്നും, പറഞ്ഞ കാര്യങ്ങളിൽ മാറ്റമില്ലെന്നും മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ. ടി.വി ചാനലിൽ വരാൻ വേണ്ടി മാത്രം സമരം നടത്തരുതെന്നും .വിക്കും സോഷ്യൽ മീഡിയക്കും പുറത്ത് ആളുകളുണ്ടെന്നും ഓർമിപ്പിച്ച കുര്യൻ, എഴുപതുകളിൽ താനും സമരം ചെയ്തിട്ടുണ്ടെന്ന് അവകാശപ്പെട്ടു.

“ഞാൻ പറഞ്ഞതിൽ ദുരുദ്ദേശ്യപരമായി ഒന്നുമില്ല. ആരെയും വിമർശിച്ചിട്ടില്ല. പാർട്ടി താൽപര്യം നോക്കി എനിക്ക് ഉത്തമബോധ്യമുള്ള കാര്യമാണ് പറഞ്ഞത്. മുമ്പും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. വേണമെങ്കിൽ ഇനിയും ഇക്കാര്യം പറയും. ടി.വി ചാനലിൽ വരാൻ വേണ്ടി മാത്രം സമരം നടത്തരുത്. സമൂഹമാധ്യമങ്ങളിലെ അഭിപ്രായങ്ങൾക്ക് ഇംപാക്ട് ഉണ്ടാകാറില്ല. ടി.വിക്കും സോഷ്യൽ മീഡിയക്കും പുറത്ത് 40 ശതമാനം ആളുകൾ ഈ സംസ്ഥാനത്തുണ്ട്. അവരെ ആര് അഡ്രസ്സ് ചെയ്യും?

ബൂത്തുതലത്തിൽ പ്രവർത്തിക്കാൻ ആരുമില്ല. അത് പരിഹരിക്കാൻ തയാറാകണം. സി.പി.എമ്മിന് ശക്തമായ കേഡർ സംവിധാനമുള്ളപ്പോൾ യൂത്ത് കോൺഗ്രസുകാരും സംഘടനയെ ശക്തിപ്പെടുത്താൻ മുന്നിട്ടിറങ്ങണം. പ്രായമായവരുടെ ഉൾപ്പെടെ കാര്യങ്ങൾ സംബോധന ചെയ്യപ്പെടണം. ആരെയും വ്യക്തിപരമായി ഞാൻ കുറ്റപ്പെടുത്തിയിട്ടില്ല. സമരമുഖത്ത് ആളുവേണം. എന്നാൽ അതുമാത്രം പോരാ. ഓരോ പഞ്ചായത്തിലും മുന്നിട്ടിറങ്ങി പ്രവർത്തിക്കാൻ ചെറുപ്പക്കാർ വേണം. അതിന് യൂത്ത് കോൺഗ്രസ് മുന്നിട്ടിറങ്ങണം. ഇല്ലെങ്കിൽ ഈ തെരഞ്ഞെടുപ്പും കോൺഗ്രസ് ജയിക്കില്ല.

ഇവിടുത്തെ കോൺഗ്രസിന് എല്ലാ പിന്തുണയും ഞാൻ നൽകുന്നുണ്ട്. ഇതിലും വലുത് എഴുപതുകളിൽ ഞാൻ ചെയ്തിട്ടുണ്ട്. യൂത്ത് കോൺഗ്രസിന്‍റെ എല്ലാ സമരങ്ങളിലും പോയിട്ടുണ്ട്. വയലാർ രവിക്കും ഉമ്മൻ ചാണ്ടിക്കുമൊപ്പം അന്ന് പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് എം.പിയായപ്പോഴും സമരത്തിനു പോയി. ഒരിക്കലും അക്രമാസക്തരായിട്ടില്ല. അങ്ങനെ ചെ‍യ്താൽ പാവപ്പെട്ട ചെറുപ്പക്കാർക്ക് അടികിട്ടും. അതിനോട് യോജിപ്പില്ല” -പി.ജെ. കുര്യൻ പറഞ്ഞു. എസ്.എഫ്.ഐ. മാർച്ചിനെ ചൂണ്ടിക്കാട്ടിയത് ഒരു ഉദാഹരണമായി മാത്രമാണെന്നും ഗ്രൗണ്ടിൽ പ്രവർത്തിക്കണമെന്നും കുര്യൻ കൂട്ടിച്ചേർത്തു.

വിമർശനങ്ങളെ തള്ളി യൂത്ത് കോൺഗ്രസ് 

പി.ജെ. കുര്യന്‍റെ വിമർശനത്തിന് ചുട്ട മറുപടിയുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തി. ഏതെങ്കിലും നേതാവിന്‍റെ ഗുഡ് സർട്ടിഫിക്കറ്റിന് വേണ്ടിയല്ല യൂത്ത് കോൺഗ്രസ് പ്രവർത്തിക്കുന്നതെന്ന് രാഹുൽ തിരിച്ചടിച്ചു. സംഘടനാ ബോധ്യത്തിന്‍റെ അടിസ്ഥാനത്തിലും നാട്ടിലെ പൊതുസമൂഹത്തിനും വേണ്ടിയുമാണ് യൂത്ത് കോൺഗ്രസിന്‍റെ പ്രവർത്തനം. പിണറായി സർക്കാറിന്‍റെ പി.ആർ വർക്കായ നവകേരളസദസിന്‍റെ കാപട്യത്തെ തുറന്നു കാണിക്കാൻ സാധിച്ച സംഘടനയുടെ പേരാണ് യൂത്ത് കോൺഗ്രസ്. അതിൽ അഭിമാനമുണ്ട്. എല്ലാ തികഞ്ഞതാണെന്നും തിരുത്തൽ വരുത്തേണ്ടതില്ലെന്നുമുള്ള നിലപാടല്ല യൂത്ത് കോൺഗ്രസിനുള്ളത്. ഏതെങ്കിലും തരത്തിൽ മാറ്റം വരുത്തണമെങ്കിൽ അക്കാര്യം ചർച്ച ചെയ്യേണ്ടത് സംഘടനക്കുള്ളിലാണ്. തിരുത്തൽ ആവശ്യമെങ്കിൽ നടപ്പാക്കുമെന്നും രാഹുൽ പറഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം പ​ത്ത​നം​തി​ട്ട​യി​ൽ ന​ട​ന്ന കോ​ൺ​ഗ്ര​സ് സ​മ​ര സം​ഗ​മം ഉ​ദ്ഘാ​ട​ന വേ​ദി​യി​ലാ​ണ് എ​സ്.​എ​ഫ്.​ഐ​യെ പു​ക​ഴ്ത്തി​യും യൂ​ത്ത് കോ​ൺ​ഗ്ര​സി​നെ വി​മ​ർ​ശി​ച്ചും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് പി.​ജെ. കു​ര്യ​ൻ രംഗത്തുവന്നത്. എ​സ്.​എ​ഫ്.​ഐ ക്ഷു​ഭി​ത​യൗ​വ​ന​ത്തെ കൂ​ടെ​നി​ർ​ത്തു​ക​യാ​ണെ​ന്നും എ​ന്നാ​ൽ, യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ ടി.​വി​യി​ൽ കാ​ണാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ വേ​ദി​യി​ലി​രി​ക്കെ​യാ​യി​രു​ന്നു പി.​ജെ. കു​ര്യ​ന്റെ വി​മ​ർ​ശ​നം. കെ.​പി.​സി.​സി അ​ധ്യ​ക്ഷ​ൻ, യു.​ഡി.​എ​ഫ് ക​ൺ​വീ​ന​ർ എ​ന്നി​വ​രും വേ​ദി​യി​ലു​ണ്ടാ​യി​രു​ന്നു. ‘‘യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്റെ ജി​ല്ല പ്ര​സി​ഡ​ന്റു​ണ്ട്. അ​ദ്ദേ​ഹ​ത്തെ വ​ല​പ്പോ​ഴു​മൊ​ക്കെ ടി.​വി​യി​ലൊ​ക്കെ കാ​ണും. എ​ന്തു​കൊ​ണ്ട് ഓ​രോ മ​ണ്ഡ​ല​ത്തി​ലും പോ​യി ചെ​റു​പ്പ​ക്കാ​രെ വി​ളി​ച്ചു​കൂ​ട്ടു​ന്നി​ല്ല. എ​സ്.​എ​ഫ്.​ഐ​യു​ടെ സ​മ​രം നി​ങ്ങ​ൾ ക​ണ്ടി​ല്ലേ. യൂ​നി​വേ​ഴ്സി​റ്റി​യി​ൽ ചെ​ന്ന്, അ​ഗ്ര​സീ​വാ​യ യൂ​ത്തി​നെ അ​വ​ർ അ​വ​രു​ടെ കൂ​ടെ​നി​ർ​ത്തു​ന്നു’’-​പി.​ജെ. കു​ര്യ​ൻ പ​റ​ഞ്ഞു.

സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രേ ശ​ക്ത​മാ​യ പ്ര​ചാ​ര​ണം ന​ട​ക്കു​മ്പോ​ഴും സി.​പി.​എ​മ്മി​ന്റെ സം​ഘ​ട​ന​സം​വി​ധാ​നം അ​ടി​യു​റ​ച്ച​താ​ണ്. ഓ​രോ മ​ണ്ഡ​ല​ത്തി​ലും 25 പ്ര​വ​ർ​ത്ത​ക​രെ​യെ​ങ്കി​ലും സം​ഘ​ടി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ കാ​ര്യ​മി​ല്ല. ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ന്റെ അ​ഭി​പ്രാ​യം മാ​നി​ച്ചി​രു​ന്നെ​ങ്കി​ൽ മൂ​ന്ന് സീ​റ്റി​ലെ​ങ്കി​ലും വി​ജ​യി​ക്കാ​മാ​യി​രു​ന്നെ​ന്നും കു​ര്യ​ൻ പ​റ​ഞ്ഞു. അ​ടൂ​ർ പ്ര​കാ​ശ് അ​ട​ക്കം നേ​താ​ക്ക​ൾ ത​ന്റെ അ​ഭി​പ്രാ​യം അ​വ​ഗ​ണി​ച്ചു. ഇ​ത്ത​വ​ണ​യും സ്ഥാ​നാ​ർ​ഥി​ക​ളെ അ​ടി​ച്ചേ​ൽ​പി​ക്കാ​നാ​ണ് ശ്ര​മ​മെ​ങ്കി​ൽ വ​ലി​യ പ​രാ​ജ​യം കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

പി.​ജെ. കു​ര്യ​ന്‍റെ വി​മ​ർ​ശ​നം ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​യി യോ​ഗ​ത്തി​ൽ സം​സാ​രി​ച്ച രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പ​റ​ഞ്ഞു. കു​ടും​ബ​സം​ഗ​മ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്ത​ക​രു​ടെ സാ​ന്നി​ധ്യം കു​റ​വാ​യാ​ലും തെ​രു​വി​ൽ കു​റ​യാ​തി​രി​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്ന്​ പ​റ​ഞ്ഞ രാ​ഹു​ൽ, യോ​ഗം ന​ട​ക്കു​ന്ന സ​മ​യ​ത്ത്​ ആ​ല​പ്പു​ഴ​യി​ൽ നി​ന്ന്​ യൂ​ത്ത്​ കോ​​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​രെ പൊ​ലീ​സ്​ മ​ർ​ദി​ക്കു​ന്ന​തി​ന്‍റെ വാ​ർ​ത്ത വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു​വെ​ന്നും സൂ​ചി​പ്പി​ച്ചു.

എന്നാൽ പി.ജെ. കുര്യന്റെ വിമർശനങ്ങളെ പിന്തുണച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. കുര്യൻ പറഞ്ഞത് സദുദ്ദേശ്യത്തോടെയാണെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടു. ആളില്ലാത്ത മണ്ഡലങ്ങളിൽ യൂത്ത് കോൺഗ്രസ് ആളെക്കൂട്ടണമെന്നും അദ്ദേഹം നിർദേശിച്ചു.

Tags:    
News Summary - PJ Kurien says, he stands with criticising Youth Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.