തിരുവനന്തപുരം: നേതൃമാറ്റം, രാജ്യസഭ സീറ്റ് എന്നിവയെ ചൊല്ലി കോണ്‍ഗ്രസിൽ ഉടലെടുത്ത തർക്കം രൂക്ഷമാകുന്നു. വീണ്ടും രാജ്യസഭയിലെത്താനുള്ള പി.ജെ. കുര്യെൻറ ശ്രമത്തിനെതിരെ കഴിഞ്ഞ ദിവസം ആഞ്ഞടിച്ച ഷാഫി പറമ്പിലിനും വി.ടി. ബൽറാമിനും പിന്നാലെ യുവ എം.എൽ.എമാരായ ഹൈബി ഇൗഡൻ, റോജി എം. ജോൺ എന്നിവരും കുര്യൻ പുതുതലമുറക്ക് വഴിമാറണമെന്ന ആവശ്യവുമായി രംഗത്തെത്തി.
കുര്യൻ സ്ഥാനാർഥിയായാൽ േവാട്ട് ചെയ്യാൻ പ്രയാസമുണ്ടെന്ന് അവർ പരസ്യമായി തുറന്നടിച്ചു. തലമുറമാറ്റം ആവശ്യപ്പെട്ടും യുവനേതാക്കൾ രംഗത്തെത്തിക്കഴിഞ്ഞു. കെ.പി.സി.സി അധ്യക്ഷന് പുറമെ യു.ഡി.ഫ് കൺവീനറും മാറണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഭിന്നത രൂക്ഷമായ സാഹചര്യത്തിൽ കുര്യനെ രാജ്യസഭാ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് എ.ഐ.സി.സി വിശദീകരിച്ചിട്ടുണ്ട്. കേരളത്തിലെ സംഘടനാ കാര്യങ്ങളെ കുറിച്ച് വ്യാഴം, വെള്ളി ദിവസങ്ങളിൽ ഡൽഹിയിൽ യോഗം ചേരാനിരിക്കെയാണ് യുവനിരയുടെ കടന്നാക്രമണം.
അതേസമയം, പാർട്ടി പറഞ്ഞാൽ രാജ്യസഭയിലേക്ക് മത്സരിക്കുന്നതിൽനിന്ന് മാറാമെന്ന നിലപാടിലാണ് കുര്യൻ. യുവാക്കളുടെ അവസരത്തിന് താൻ തടസ്സമാകില്ല. അവരുടെ അഭിപ്രായം മാനിക്കുന്നു. ആവശ്യപ്പെട്ടിട്ടല്ല തനിക്ക് സീറ്റ് നൽകിയതെന്നും കുര്യൻ മാധ്യമങ്ങളോട് പറഞ്ഞു. യു.ഡി.എഫ് കൺവീനർ സ്ഥാനത്ത് തുടരാൻ തനിക്ക് പ്രാപ്തിയുണ്ടെന്നും ആരോഗ്യപ്രശ്നങ്ങളില്ലെന്നുമായിരുന്നു കൺവീനർ പി.പി. തങ്കച്ചെൻറപ്രതികരണം.
ബി.ജെ.പി സർക്കാർ ജനാധിപത്യസംവിധാനങ്ങൾ അട്ടിമറിക്കുകയും ഭരണഘടനയെ വെല്ലുവിളിക്കുകയും ചെയ്യുന്ന ഇൗ കാലത്ത് രാജ്യസഭയെ വൃദ്ധസദനമായി കോൺഗ്രസ് കാണരുതെന്ന് േഫസ്ബുക്ക് കുറിപ്പിൽ ഹൈബി പറഞ്ഞപ്പോൾ മരണംവരെ പാർലമെൻറിലോ നിയമസഭയിലോ ഉണ്ടാകണമെന്ന് നേർച്ചയുള്ള ചില നേതാക്കൾ കോൺഗ്രസിെൻറ ശാപമാണെന്ന് എൻ.എസ്.യു ദേശീയ പ്രസിഡൻറായിരുന്ന റോജിയും തുറന്നടിച്ചു. പാർട്ടിവേദികൾ യുവാക്കൾക്ക് ഒഴിച്ചിട്ടിരിക്കുകയാണെന്ന രാഹുൽ ഗാന്ധിയുടെ വാക്കുകൾ പി.ജെ. കുര്യനെപോലുള്ള മുതിർന്ന നേതാക്കൾ ഒാർക്കണമെന്നും അർഹതപ്പെട്ടവർക്ക് വഴിമാറി കൊടുക്കണമെന്നും റോജി ആവശ്യപ്പെട്ടു. കുര്യൻ ഇനിയും മത്സരിച്ചാൽ വോട്ട് ചെയ്യാൻ പ്രയാസമാണെന്ന നിലപാടിലാണ് അനിൽ അക്കര. യുവാക്കളെ അവഗണിച്ച് കേന്ദ്രനേതൃത്വത്തിന് മുന്നോട്ടുപോകാനാകിെല്ലന്ന സാഹചര്യമാണുള്ളത്.
പ്രസ്ഥാനത്തിനപ്പുറം വ്യക്തികൾ വളർന്നതാണ് കോൺഗ്രസിെൻറ അപചയത്തിന് കാരണമെന്ന് ഹൈബി പറഞ്ഞു. നേതാക്കളുടെ കൺസോർട്യമായി പാർട്ടി മാറി. പാർട്ടിതാൽപര്യങ്ങെളക്കാൾ വ്യക്തിതാൽപര്യങ്ങൾക്കാണ് മുൻതൂക്കം. ജനം കാംക്ഷിക്കുന്നത് പുതിയ പരിപാടികളും പുതിയ രീതിയുമാണ്. ആ മാറ്റം രാജ്യസഭ തെരഞ്ഞെടുപ്പിൽ പ്രകടമായില്ലെങ്കിൽ അത് ജനങ്ങളിൽനിന്ന് പ്രേത്യകിച്ച്, ചെറുപ്പക്കാരിൽനിന്നും സ്ത്രീകളിൽനിന്നും പാർട്ടിയെ അകറ്റും. 15 വർഷത്തിനിടെ നിരവധി പുതുമുഖങ്ങൾക്ക് സി.പി.എം രാജ്യസഭയിൽ അവസരം നൽകിയ കാര്യവും ഹൈബി ഒാർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.