Posted On
date_range Updated On
date_range തളങ്കരയിൽ രണ്ട് തോക്കും തിരകളും കണ്ടെത്തി
കാസർകോട്: തളങ്കരയിൽ പഴക്കമുള്ള തോക്കുകളും തിരകളും കണ്ടെത്തി. റെയിൽവെ സ്റ്റേഷന് സമീപത്താണ് രണ്ട് നാടൻ തോക്കുകളും ആറ് തിരയും കണ്ടെത്തിയത്.
വെള്ളിയാഴ്ച വൈകീട്ട് ഓവുചാൽ വൃത്തിയാക്കന്നതിനിടെ തമിഴ് തൊഴിലാളികളാണ് തോക്കുകൾ കണ്ടത്. തുടർന്ന് കാസർകോട് ടൗൺ പൊലീസെത്തി തോക്കും തിരകളും കസ്റ്റഡിയിലെടുത്തു.
പിസ്റ്റൾ മാതൃകയിലുള്ള തോക്കിനും തിരകൾക്കും 20 വർഷത്തിലേറെ പഴക്കമുണ്ടെെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.