പിറവത്തെ സ്ഥാനാർഥി സിന്ധുമോൾ ജേക്കബിനെ സി.പി.എം പുറത്താക്കി

കോട്ടയം: പിറവത്തെ കേരളാ കോൺഗ്രസ് എം സ്ഥാനാർഥി ഡോ. സിന്ധുമോൾ ജേക്കബിനെ സി.പി.എം പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനത്തിനാണ് നടപടിയെന്ന് സി.പി.എം നേതൃത്വം അറിയിച്ചു. ഉഴവൂർ നോർത്ത് ബ്രാഞ്ച് കമ്മിറ്റിയംഗമാണ് സിന്ധു മോൾ.

വളരെ നാടകീയമായാണ്​ സി.പി.എം സ്വതന്ത്രയായ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഡോ. സിന്ധു മോൾ ജേക്കബ് കേരള കോൺഗ്രസ് എം​ സ്​ഥാനാർഥി പട്ടികയിൽ ഇടംപിടിച്ചത്​. സിന്ധു മോളെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച് ആദ്യം രംഗത്തെത്തിയത് യൂത്ത് ഫ്രണ്ട് എം സംസ്ഥാന വൈസ് പ്രസിഡന്‍റ് ജില്‍സ് പെരിയപ്പുറമാണ്.

പിറവത്ത്​ കേരള കോൺഗ്രസിന്​ ലഭിച്ച സീറ്റ്​ മറിച്ചുവിറ്റെന്നാണ് ജില്‍സ് ആരോപണം ഉന്നയിച്ചത്. ഇതിൽ പ്രതിഷേധിച്ച് പാർട്ടിയിൽ നിന്ന് ജില്‍സ് രാജിവെക്കുകയും ചെയ്തു. പണവും ജാതിയും നോക്കിയാണ്​ സ്ഥാനാർഥി നിർണയമെന്നാണ് ജിൽസിന്‍റെ ആരോപണം.

അതേസമയം, പിറവത്തേത് പെയ്മെന്‍റ് സീറ്റല്ലെന്ന് സിന്ധുമോൾ ജേക്കബ് മാധ്യമങ്ങളോട് പറഞ്ഞു. പെയ്മെന്‍റ് സീറ്റാണോ എന്ന് ആക്ഷേപം ഉന്നയിച്ച ആളോട് ചോദിക്കണം. സ്ഥാനാർഥിത്വം സംബന്ധിച്ച എതിർപ്പ് കാര്യമാക്കുന്നില്ല. പ്രശ്നങ്ങൾ പാർട്ടി പരിഹരിക്കും. സി.പി.എം അംഗത്വം രാജിവെച്ച് കേരള കോൺഗ്രസിൽ ചേരുമെന്നും സിന്ധുമോൾ വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - Piravom candidate Sindhumol Jacob was expelled by the CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.