മലപ്പുറം: 1995ൽ കടലുണ്ടി പുഴയിൽ കൂമൻകല്ല് പാലത്തിനടിയിൽനിന്ന് പൈപ്പ് ബോംബുകൾ കണ്ടെത്തിയ കേസിൽ തിരൂരങ്ങാടി കൊടിഞ്ഞി സ്വദേശി ശുഹൈബിനെ കേരള പൊലീസ് കസ്റ്റഡിയിൽ വാങ്ങി. ഗുജറാത്ത് പൊലീസിെൻറ കസ്റ്റഡിയിലുള്ള ശുഹൈബിനെ തിങ്കളാഴ്ച മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
കേരള ക്രൈംബ്രാഞ്ച് െഎ.എസ്.െഎ.ടിയാണ് (ഇേൻറണൽ സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻ ടീം) കേസ് അന്വേഷിക്കുന്നത്. തെളിവെടുപ്പിനായി മൂന്ന് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. കേസിൽ ഗൂഢാലോചന നടന്നുവെന്ന് പറയുന്ന മക്ക ലോഡ്ജ്, പൂക്കോട്ടൂരിലെ പടക്ക ഫാക്ടറി എന്നിവിടങ്ങളിൽ ശുഹൈബിനെ എത്തിച്ച് തെളിവെടുക്കും.
ഗുജറാത്ത് സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് ഇൗ വർഷം മേയ് 23നാണ് അഹ്മദാബാദ് ക്രൈംബ്രാഞ്ച് ഇയാളെ അറസ്റ്റ് ചെയ്തത്. ദുബൈയിൽനിന്ന് കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ ഉടനെയായിരുന്നു അറസ്റ്റ്. ഇതുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിനിടെയാണ് മലപ്പുറം പൈപ്പ് ബോംബ് കേസിലെ പങ്കാളിത്തം തെളിഞ്ഞതെന്ന് സി.ബി.സി.െഎ.ഡി െഎ.എസ്.െഎ.ടി മലപ്പുറം കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ പറയുന്നു. വിലാസമോ വിവരങ്ങളോ അറിയാത്തതിനാലാണ് മുൻ കുറ്റപത്രത്തിൽ പേര് ഉൾപ്പെടുത്താതിരുന്നത്. എട്ടാം പ്രതിയായാണ് ഇയാളെ ഉൾപ്പെടുത്തിയിട്ടുള്ളത്. 2008ലെ അഹ്മദാബാദ് സ്ഫോടന പരമ്പരയിൽ 35 കേസുകൾ ശുഹൈബിനെതിരെ ഗുജറാത്തിലുണ്ട്.
പൈപ്പ് ബോംബ് കേസ്
1995 ഡിസംബർ 31നാണ് കടലുണ്ടി പുഴയിൽ കൂമൻകല്ല് പാലത്തിനടിയിൽനിന്ന് പൈപ്പ് ബോംബുകൾ കണ്ടെത്തിയത്. കേസിൽ ഏഴ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. ഇതിൽ നാലുപേരെ 2009ൽ മഞ്ചേരി സെഷൻ കോടതി വെറുതെ വിട്ടു. കേസിൽ ഹാജരാകാത്തതിനാൽ മൂന്നുപേർക്കെതിരെ കോടതി വാറൻറ് നിലവിലുണ്ട്. കേസ് മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നടന്നുവരുകയാണ്. പ്രതികളെ വെറുതെ വിട്ടതിനെതിരെ പൊലീസ് ഹൈകോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. ഇതിനിടെയാണ് വർഷങ്ങൾക്കുശേഷം ശുഹൈബിെൻറ അറസ്റ്റും എട്ടാം പ്രതിയാക്കിയതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.