പശ്ചിമഘട്ട ഇ.എസ്.എ സംരക്ഷിത വനഭൂമി മാത്രമായി നിശ്ചയിച്ചതും ഉപാധിരഹിത പട്ടയം വിതരണം ചെയ്യുന്നതും കർഷകർക്ക് നേട്ടമാണ്. അഴിമതിക്കെതിരെയുള്ള നീക്കം ഫലംകാണുന്നത് സർക്കാറിെൻറ പ്രതിച്ഛായ വർധിപ്പിക്കുന്നു. പ്രശ്നസങ്കീർണതകൾ സ്വാഭാവികമാണ്. ഉടൻ തീരുമാനങ്ങളെടുത്ത് ഇത് അതിജീവിക്കാനാകുന്നുണ്ട്.
സർക്കാറെടുക്കുന്ന പല തീരുമാനങ്ങളും ഭരണസംവിധാനങ്ങളിലൂടെ താെഴതട്ടിലേക്ക് എത്താത്തത് പ്രധാന ന്യൂനത. ഉദ്യോഗസ്ഥ പുനഃക്രമീകരണം കാര്യക്ഷമമായില്ല. ഒരുവർഷത്തിനിടെ രണ്ടുമന്ത്രിമാർക്ക് രാജിവെക്കേണ്ടിവന്നത് കോട്ടമായി. മന്ത്രിമാരെ വിലയിരുത്താറായില്ല. പല വിഷയങ്ങളിലും ഉറച്ച തീരുമാനങ്ങളുമായി മുേന്നാട്ടുപോകാൻ മുഖ്യമന്ത്രിയെന്നനിലയിൽ പിണറായി വിജയന് കഴിയുന്നു.
നാടിെൻറ നെട്ടല്ലാണ് കാർഷികമേഖല. ഇൗ മേഖലയിലെ പ്രതിസന്ധിക്ക് ഉടൻ പരിഹാരം കാണണം. കാർഷിക പ്രതിസന്ധികൾ അതിജീവിക്കാനുള്ള ദീർഘകാല പദ്ധതികളുണ്ടാകണം. കേന്ദ്ര സർക്കാറിൽ സമ്മർദം ശക്തമാക്കണം.
(ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.