കൊല്ലം: കാത്തുസൂക്ഷിച്ച മാമ്പഴം പിണറായി കൊത്തിക്കൊണ്ടുപോകുമെന്ന് തോന്നുന്നതായി വെള്ളാപ്പള്ളി നടേശൻ. എൽ.ഡി.എഫും യു.ഡി.എഫും ഭരണം കിട്ടുമെന്ന് അവകാശപ്പെടുന്നുണ്ട്. യു.ഡി.എഫ് ഭരണത്തിൽ വരുമെന്ന കാര്യത്തിലാണ് മാധ്യമങ്ങൾ കൂടുതൽ പ്രചാരണം നൽകുന്നത്. എന്നാൽ, പിണറായി മണ്ടനല്ല. ഇടതുപക്ഷം ബഹളംവെക്കുന്നില്ല, ബഹളം മുഴുവൻ ഇപ്പുറമാണ്. യു.ഡി.എഫ് ക്യാമ്പിൽ ഇമേജ് ബിൽഡ് ചെയ്യാനുള്ള മത്സരമാണ് നടക്കുന്നതെന്നും വെള്ളാപ്പള്ളി കൊല്ലത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ന്യൂനപക്ഷം മുഴുവൻ ഇടതുപക്ഷത്തിന് എതിരായെന്ന് പറഞ്ഞാൽ ശരിയാകില്ല. ന്യൂനപക്ഷത്തിന്റെ വോട്ട് ഇടതുപക്ഷത്തിന് കിട്ടിയിട്ടുണ്ട്. 12 മന്ത്രിമാർ പരാജയപ്പെടുമെന്ന് പറയുന്നത് വി.ഡി സതീശന്റെ ആഗ്രഹമാണ്. ചെറിയ ഭൂരിപക്ഷത്തിലായിരിക്കും എൽ.ഡി.എഫ് അധികാരത്തിൽ വരികയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.