പ്രതിപക്ഷാംഗം എനിക്കെതിരെ ആക്രോശിച്ചു –മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിപക്ഷാംഗങ്ങളിലൊരാള്‍ തനിക്കുനേരെ ആക്രോശം നടത്തിയെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍െറ ആരോപണം. മുഖ്യമന്ത്രി നടുത്തളത്തില്‍ ഇറങ്ങിയതുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് നടത്തിയ പ്രസ്താവനക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

മുമ്പും ഇവിടെ പലതരം പ്രതിഷേധം അരങ്ങേറിയിട്ടുണ്ടെങ്കിലും മുഖ്യമന്ത്രിയായിരിക്കുന്ന ഒരാള്‍ക്കെതിരെ ആദ്യമായിട്ടാണ് ഇത്തരത്തിലൊരു പ്രതിഷേധമെന്ന് തനിക്കുനേരെ ആക്രോശിച്ച പ്രതിപക്ഷാംഗത്തിന്‍െറ പേര് സൂചിപ്പിക്കാതെ മുഖ്യമന്ത്രി പറഞ്ഞു. സ്പീക്കര്‍ സഭ നിര്‍ത്തിവെച്ച് പോയാല്‍ സഭയില്‍ നടുത്തളം ഇല്ല. സഭ നിര്‍ത്തിവെച്ചതിനുശേഷമാണ് താന്‍ നടുത്തളത്തിലിറങ്ങിയത്. തന്‍െറ സുഹൃത്തുക്കള്‍ പലരും അവിടെ നില്‍ക്കുന്നുണ്ടായിരുന്നതിനാലാണ് അങ്ങോട്ടുപോയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, നടുത്തളത്തില്‍ ഇറങ്ങിയ മുഖ്യമന്ത്രിയുടെ നടപടിയെ പ്രതിപക്ഷനേതാവ് വിമര്‍ശിച്ചു. സ്പീക്കര്‍ സഭയില്‍ ഉണ്ടെങ്കിലും ഇല്ളെങ്കിലും നടുത്തളമുണ്ട്. മുഖ്യമന്ത്രി നടുത്തളത്തില്‍ ഇറങ്ങാറില്ളെന്ന കീഴ്വഴക്കം പിണറായിയുടെ നടപടിയോടെ ലംഘിക്കപ്പെട്ടു.  ‘ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അബ്ദുല്‍ ഖാദറിന് എന്തുകാര്യമെന്ന്’ താന്‍ ചോദിച്ചുവെന്ന തരത്തില്‍ നടക്കുന്ന പ്രചാരണം ശരിയല്ളെന്നും അദ്ദേഹം പറഞ്ഞ

Tags:    
News Summary - pinarayi vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.