കാണാതായവര്‍ ഐ.എസില്‍ ചേര്‍ന്നത് സ്ഥിരീകരിച്ചിട്ടില്ല –മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തുനിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ ചിലര്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ (ഐ.എസ്) ചേര്‍ന്നതു സംബന്ധിച്ച് സ്ഥിരീകരിക്കാത്ത വിവരം ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഇതിന്‍െറ നിജസ്ഥിതിയെക്കുറിച്ച് സംസ്ഥാന ഇന്‍റലിജന്‍സ് വിഭാഗം അന്വേഷണം നടത്തുന്നുണ്ട്. കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന പൊലീസ് 13 കേസുകളും എന്‍.ഐ.എ കൊച്ചി ബ്രാഞ്ച് ഒരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇ- മൈഗ്രേഷന്‍ മറികടന്ന് കേരളത്തില്‍നിന്ന് ധാരാളം സ്ത്രീകളെ ട്രാവല്‍ ഏജന്‍സികളും മനുഷ്യക്കടത്തുകാരും ഗള്‍ഫ് രാജ്യങ്ങളില്‍ എത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ക്ക് ശമ്പളമോ ഭക്ഷണമോ താമസസൗകര്യമോ നല്‍കുന്നില്ളെന്ന വാര്‍ത്തയും സര്‍ക്കാര്‍ പരിശോധിക്കുകയാണ്. ഇത്തരം കേസുകള്‍ ശ്രദ്ധയില്‍പെട്ടാല്‍ വിദേശകാര്യ വകുപ്പുമായും ഇന്ത്യന്‍ എംബസികളുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കും.

തട്ടിപ്പുകള്‍ തടയുന്നതിന് കേന്ദ്ര സര്‍ക്കാര്‍ വീട്ടുജോലിക്ക് സ്ത്രീകളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള അനുമതി സ്റ്റേറ്റ് റിക്രൂട്ടിങ് ഏജന്‍സികള്‍ക്കായി പരിമിതപ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ നോര്‍ക്ക റൂട്ട്സും ഒഡെപെക്കും (ODEPC) മാത്രമാണ് അംഗീകൃത  ഏജന്‍സികള്‍.

 

News Summary - pinarayi vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.