തീവ്രവാദ കേസുകളില്‍ യു.എ.പി.എ സ്വാഭാവികം  –മുഖ്യമന്ത്രി

ദുബൈ: രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ കാപ്പ പ്രയോഗിക്കരുത് എന്നാണ് സര്‍ക്കാര്‍ നയമെങ്കിലും തീവ്രവാദ കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ യു.എ.പി.എ ചുമത്തുന്നത് സ്വാഭാവികമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം  സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുന്നതല്ല. ജനാധിപത്യ അവകാശങ്ങള്‍ നിഷേധിക്കുന്ന യു.എ.പി.എയോട് വിയോജിപ്പാണെന്നും ദുബൈയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കി.

അഴിമതി നിരോധന സംവിധാനത്തെ സ്ഥാപിതതാല്‍പര്യക്കാര്‍ ദുരുപയോഗം ചെയ്യുന്നുവെന്ന ഡി.ജി.പി എന്‍. ശങ്കര്‍ റെഡ്ഡിയുടെ ആരോപണം ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ ഏത് ഉദ്യോഗസ്ഥനെതിരെ പരാതി ഉയര്‍ന്നാലും അന്വേഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പൊലീസിലെ ആര്‍.എസ്.എസ് സ്വാധീനത്തെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം വ്യക്തമായി പ്രതികരിച്ചില്ല.

News Summary - pinarayi vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.