കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ചടങ്ങിന് പിണറായിയും

തിരുവനന്തപുരം: ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. ബുധനാഴ്ചയാണ് മുഖ്യമന്ത്രിയായി കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്യുക. കുമാരസ്വാമിയും മുൻ പ്രധാനമന്ത്രി എച്.ഡി ദേവഗൗഡയും ക്ഷണിച്ചതിനെ തുടർന്നാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്. 

കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, ബി.എസ്.പി നേതാവ് മായാവതി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, മുൻ യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ്, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരും ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം. 

Tags:    
News Summary - Pinarayi Vijayan will Attend Swearing Ceremony of HD Kumaraswamy-kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.