വാളയാർ കേസിൽ അപ്പീൽ നൽകും -മുഖ്യമന്ത്രി

തിരുവനന്തപുരം: വാളയാർ കേസിൽ സർക്കാർ അപ്പീലുമായി മുന്നോട്ട്​ പോകുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. പ്രഗൽഭനായ വക്കീലിനെ നിയോഗിച്ച്​ കേസ്​ വാദിക്കും. കേസിൽ വീഴ്​ച വരുത്തിയയെന്ന ആരോപണം അടിസ്ഥാനരഹിതമാണ്​. അന്വേഷണത്തിൽ വീഴ്​ച വരുത്തിയ എസ്​.ഐയെ നേരത്തെ തന്നെ സസ്​പെൻഡ്​ ചെയ്​തിരുന്നു. പോക്​സോ, എസ്​.സി-എസ്​.ടി നിയമം എന്നിങ്ങനെ ശക്​തമായ നിയമങ്ങൾ അനുസരിച്ചാണ്​ പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും പിണറായി പറഞ്ഞു. സി.ബി.ഐ അന്വേഷണമോ പുനരന്വേഷണമോ വേണോയെന്നതും പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, വാളയാർ കേസിൽ സർക്കാർ ഒന്നും ചെയ്​തിട്ടില്ലെന്ന്​ അടിയന്തര പ്രമേയത്തിന്​ നോട്ടീസ്​ നൽകിയ ഷാഫി പറമ്പിൽ എം.എൽ.എ ആരോപിച്ചു. ആദ്യത്തെ പെൺകുട്ടി മരിച്ചപ്പോൾ തന്നെ ശരിയായ രീതിയിൽ അന്വേഷണം നടത്തിയിരുന്നെങ്കിൽ രണ്ടാമത്തെ മരണം ഉണ്ടാവില്ലായിരുന്നു. ​വാളയാർ ബലാൽസംഗ കേസ്​​ സി.ബി.ഐയെ ഏൽപ്പിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

നിയമസഭ നിർത്തിവെച്ച്​ വാളയാർ പീഡനം ചർച്ച ചെയ്യണമെന്ന്​ ആവശ്യപ്പെട്ട്​ ഷാഫി പറമ്പിലി​​​​​െൻറ നേതൃത്വത്തിലാണ്​ അടിയന്തര പ്രമേയത്തിന്​ നോട്ടീസ്​ നൽകിയത്​.

Tags:    
News Summary - Pinarayi vijayan on walayar rape case-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.