സ്​പീക്കറുടെ ‘കഥ’ക്ക്​ മുഖ്യമന്ത്രിയുടെ തിരുത്ത്​

തൃ​ശൂ​ർ: ‘ശ്രീ​രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞ​ത്​ പോ​ലെ​യ​ല്ല, ക​ഥ പ​റ​ഞ്ഞ് ശ്രീ​രാ​മ​കൃ​ഷ്ണ​ൻ ഏ​തെ​ല്ലാ​മോ വ​ഴി​ ക്ക് പോ​യി’ ... ചെ​റി​യ ചി​രി​യോ​ടെ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​പ്പോ​ൾ ചു​റ്റും കൂ​ടി​യ​വ​ർ​ക്ക്​ കൗ​തു​കം. നൂ​റി ​​െൻറ നി​റ​വി​ലെ​ത്തി​യ മു​ൻ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​ർ പി. ​ചി​ത്ര​ൻ ന​മ്പൂ​തി​രി​പ്പാ​ടി​നെ കാ​ ണാ​ൻ തൃ​ശൂ​ർ ചെ​മ്പു​ക്കാ​വി​ലെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ്​​പ ീ​ക്ക​റു​ടെ ക​ഥ​ക്ക്​ തി​രു​ത്ത്​ അ​വ​ത​രി​പ്പി​ച്ച​ത്.
ക​ണ്ണൂ​ർ പെ​ര​ള​ശ്ശേ​രി സ്​​കൂ​ളി​ൽ​നി​ന്ന്​ പ ി​ണ​റാ​യി വി​ജ​യ​നെ പു​റ​ത്താ​ക്കി​യ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തെ തി​രി​കെ പ്ര​വേ​ശി​പ്പി​ച്ച​ത്​ ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​റാ​യി​രു​ന്ന ചി​ത്ര​ൻ ന​മ്പൂ​തി​രി​പ്പാ​ടാ​യി​രു​ന്നു​വെ​ന്ന്​ സ്​​പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്​​ണ​നാ​ണ്​ ഈ​യി​ടെ വെ​ളി​പ്പെ​ടു​ത്തി​യ​ത്. അ​ദ്ദേ​ഹ​ത്തെ കാ​ണാ​ൻ മു​ഖ്യ​മ​ന്ത്രി എ​ത്തു​മെ​ന്നും സ്​​പീ​ക്ക​ർ പ​റ​ഞ്ഞി​രു​ന്നു.

സ്​​പീ​ക്ക​ർ പ​റ​ഞ്ഞ​ത്​ പോ​ലെ​യ​ല്ലെ​ങ്കി​ൽ പി​ന്നെ അ​ന്ന്​ എ​ന്താ​ണ്​ ഉ​ണ്ടാ​യ​തെ​ന്ന്​ മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​റും സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി എം.​എം. വ​ർ​ഗീ​സും ചോ​ദി​ച്ച​പ്പോ​ൾ പി​ണ​റാ​യി ആ ‘​ക​ഥ’ പ​റ​ഞ്ഞു. താ​ൻ പെ​ര​ള​ശേ​രി സ്കൂ​ളി​ലാ​ണ് പ​ഠി​ച്ച​ത്. പ​ഠ​നം ക​ഴി​ഞ്ഞ് എ​സ്.​എ​ഫ് സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ സ്കൂ​ളി​ൽ​നി​ന്ന്​ പു​റ​ത്താ​ക്ക​പ്പെ​ട്ട ചി​ല കു​ട്ടി​ക​ളു​ടെ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ടു. പ​ക്ഷേ പ്ര​ധാ​ന ടീ​ച്ച​ർ മോ​ശ​മാ​യി പെ​രു​മാ​റു​ക​യും ത​ന്നെ സ്​​കൂ​ളി​നു​ പു​റ​ത്താ​ക്കു​ക​യും ചെ​യ്തു. ‘അ​ക്കാ​ല​ത്തെ ഞാ​നാ, അ​തോ​ർ​ക്ക​ണം’...​ചെ​റു​ചി​ര​ി​​യോ​ടെ, അ​പ്പോ​ഴും ഗൗ​ര​വം വി​ടാ​തെ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​പ്പോ​ൾ കൂ​ടി​യി​രു​ന്ന​വ​ർ​ക്ക്​ ചി​രി.

അ​ന്ന് ത​ല​ശ്ശേ​രി ഡി.​ഇ.​ഒ.​ആ​ണ് ചി​ത്ര​ൻ ന​മ്പൂ​തി​രി​പ്പാ​ട്. ഇ​ന്ന​ത്തെ ഡി.​ഡി​യെ​ക്കാ​ൾ പ​വ​റാ​ണ്. അ​ദ്ദേ​ഹ​ത്തെ അ​റി​യും, പ​രി​ച​യ​മി​ല്ല. എ​ങ്കി​ലും ക​ണ്ട് സം​ഭ​വം പ​റ​ഞ്ഞു. ‘വി​ജ​യാ, ഒ​രു കാ​ര്യം ചെ​യ്യ്. നാ​ളെ സ്കൂ​ളി​നെ​തി​രാ​യ എ.​കെ.​ജി വാ​യ​ന​ശാ​ല​യി​ൽ രാ​വി​ലെ കാ​ത്തി​രി​ക്ക്’ എ​ന്ന് പ​റ​ഞ്ഞ​യ​ച്ചു. പി​റ്റേ​ന്ന് രാ​വി​ലെ താ​ൻ എ​ത്തി. അ​ൽ​പ​നേ​രം ക​ഴി​ഞ്ഞ​പ്പോ​ൾ വാ​യ​ന​ശാ​ല​യി​ലേ​ക്ക് പ്ര​ധാ​നാ​ധ്യാ​പി​ക​യെ അ​യ​ച്ച് ത​ന്നെ വി​ളി​പ്പി​ച്ച് സ്കൂ​ളി​ലേ​ക്ക് വ​രു​ത്തി. പു​റ​ത്താ​ക്കി​യ അ​തേ പ്ര​ധാ​നാ​ധ്യാ​പി​ക​യെ​ക്കൊ​ണ്ട് അ​ക​ത്തേ​ക്ക് വി​ളി​പ്പി​ച്ചു. മു​ന്നി​ൽ വെ​ച്ച് അ​വ​രെ ശ​കാ​രി​ച്ചു. പ​ഠ​ന കാ​ല​ത്ത് എ​സ്.​എ​ഫ് പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന ചി​ത്ര​ൻ ന​മ്പൂ​തി​രി​പ്പാ​ട് ഇ​ത്ത​രം എ​ത്ര ടീ​ച്ച​ർ​മാ​രെ ക​ണ്ട​താ​ണ്. ഇ​താ​ണ് സം​ഭ​വം’ -മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ്​ നി​ർ​ത്തി.

ആ​ത്മ​ബ​ന്ധ​ത്തി​െൻറ വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റ​മു​ള്ള ചൂ​ടു​ത​ട്ട​ൽ കൂ​ടി​യാ​യി​രു​ന്നു ഏ​ഴ് മി​നി​റ്റ്​ മാ​ത്രം നീ​ണ്ട കൂ​ടി​ക്കാ​ഴ്ച. ചി​ത്ര​ൻ ന​മ്പൂ​തി​രി​പ്പാ​ടി​െൻറ ഹി​മാ​ല​യ യാ​ത്ര​യെ​ക്കു​റി​ച്ച് മു​ഖ്യ​മ​ന്ത്രി​യും ജ​പ്പാ​ൻ, കൊ​റി​യ സ​ന്ദ​ർ​ശ​ന​ത്തെ​ക്കു​റി​ച്ച്​ ചി​ത്ര​ൻ ന​മ്പൂ​തി​രി​പ്പാ​ടും ചോ​ദി​ച്ച​റി​ഞ്ഞു. സി.​പി.​എം സം​സ്ഥാ​ന ക​മ്മ​റ്റി​യം​ഗം എം.​കെ. ക​ണ്ണ​നും മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. ചി​ത്ര​ൻ ന​മ്പൂ​തി​രി​പ്പാ​ടി​െൻറ മ​ക്ക​ളാ​യ കൃ​ഷ്ണ​ൻ, അ​നു​ജ​ൻ, ഉ​ഷ, ഗൗ​രി, മ​രു​മ​ക്ക​ളാ​യ ഡോ. ​ഹ​രി​ദാ​സ്, അ​ഷ്​​ട​മൂ​ർ​ത്തി, പേ​ര​ക്കു​ട്ടി ചി​ത്ര​ൻ, ചി​ത്ര​ഭാ​നു, പ്ര​പൗ​ത്ര​ൻ അ​ജ​ൽ എ​ന്നി​വ​രും മ​റ്റ് കു​ടും​ബാം​ഗ​ങ്ങ​ളും ചേ​ർ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി​യെ സ്വീ​ക​രി​ച്ച​ത്.

Tags:    
News Summary - Pinarayi vijayan visit old aeo-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.