കാസർകോട്: ഭൂമി ഏറ്റെടുക്കുമ്പോൾ അൽപം പ്രയാസമുണ്ടായാലും നിർദിഷ്ട പദ്ധതികളുമായി സർക്കാർ മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബന്ധപ്പെട്ടവർക്ക് അൽപം ഇഷ്ടക്കേടുണ്ടായാലും നാടിെന്‍റ ഭാവിയെ കരുതി നടപടിയിൽ നിന്നു പിന്നോട്ടു പോകാൻ സർക്കാറിനാകില്ലെന്നും പിണറായി വ്യക്തമാക്കി. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്ഥലം ഏറ്റെടുത്ത് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട ഒട്ടേറെ കാര്യങ്ങള്‍ ഇവിടെയുണ്ട്. എന്നാല്‍ ചില ആളുകള്‍ അതിന് തടസം നില്‍ക്കുന്നുണ്ട്. അവരുടെ ഇഷ്ടക്കേട് സമ്പാദിച്ചായാലും ഭാവിയെക്കരുതി സമൂഹത്തിനും സര്‍ക്കാരിനും വികസന പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിറകോട്ട് പോകാന്‍ കഴിയില്ല. നമ്മുടെ നാട്ടില്‍ ആരുടെ കൈവശവും ആവശ്യത്തിലധികം ഭൂമിയില്ല. അങ്ങനെയാകുമ്പോള്‍ വികസനത്തിനായി ഭൂമി വിട്ടു കൊടുക്കേണ്ടി വരുന്നത് പലര്‍ക്കും പ്രയാസമുണ്ടാക്കും. അത് സര്‍ക്കാര്‍ മനസിലാക്കുന്നു. എന്നു കരുതി പദ്ധതികള്‍ ഉപേക്ഷിക്കാന്‍ കഴിയില്ല. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിപാരിഹാരം നല്‍കിയുള്ള പുനരധിവാസം ഉറപ്പുവരുത്തും. അത് സര്‍ക്കാരിന്‍റെ കടമയാണെന്നും പിണറായി ചൂണ്ടിക്കാട്ടി.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് തലപ്പാടി മുതല്‍ കാസര്‍കോടുവരെ നല്ലനിലയ്ക്ക് സ്ഥലം ഏറ്റെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ ഒരു കിലോമീറ്റര്‍ ഏറ്റെടുക്കുമ്പോള്‍ 65 ലക്ഷം രൂപവരെ നഷ്ടപരിഹാരം നല്‍കാറുണ്ട്. എന്നാല്‍ കേരളത്തില്‍ ആറു കോടി രൂപവരെ നല്‍കേണ്ടി വരുന്നതായാണ് കേന്ദ്രം പറയുന്നത്. ഇക്കാര്യത്തില്‍ കേന്ദ്രവും സംസ്ഥാനവും എങ്ങനെ സമവായത്തിലെത്താന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരിയിൽ നിന്ന് അനുകൂല നിലപാടാണ് ഇക്കാര്യത്തില്‍ ലഭിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.