സ്‌കൂളുകൾ തുറക്കാൻ കഴിയുന്ന സാഹചര്യത്തിൽ ക്ലാസ് മുറി വിദ്യാഭ്യാസം ആരംഭിക്കും -മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ മുഴുവൻ സ്‌കൂളുകളെയും ഒരു പോലെ മികവി​െൻറ കേന്ദ്രങ്ങളാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതി​െൻറ ഗുണഫലം ലഭിക്കുക പാവപ്പെട്ട കുടുംബങ്ങൾക്കാണ്. ഇതിനുതകുന്ന വിധത്തിൽ സ്‌കൂൾ പശ്ചാത്തല സൗകര്യങ്ങളും അക്കാദമിക് നിലവാരവും ഉയർത്താനാണ് സർക്കാർ ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 92 പുതിയ സ്‌കൂൾ കെട്ടിടങ്ങളുടെയും 48 ഹയർ സെക്കൻഡറി ലാബുകളുടെയും മൂന്ന് ഹയർ സെക്കൻഡറി ലൈബ്രറികളുടെയും ഉദ്ഘാടനവും 107 പുതിയ സ്‌കൂളുകളുടെ ശിലാസ്ഥാപനവും നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്​ഥാനത്ത്​ സ്‌കൂളുകൾ തുറക്കാൻ കഴിയുന്ന സാഹചര്യത്തിൽ ക്ലാസ് മുറി വിദ്യാഭ്യാസം ആരംഭിക്കും. കുട്ടികൾക്ക്​ വൈകാതെ സ്​കൂളുകളിലേക്ക്​ കടന്നുചെല്ലാനാകുമെന്നാണ്​ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അത്യപൂർവം പ്രദേശങ്ങളിൽ മാത്രമേ ഡിജിറ്റൽ വിദ്യാഭ്യാസത്തിന്​ കണക്​ടിവിറ്റി പ്രശ്​നം നേരിടുന്നുള്ളൂ. ഇവ വൈകാതെ പരിഹരിക്കാനാകും.

വികസന, വിദ്യാഭ്യാസ മേഖലകളിൽ ഇനിയും കേരളത്തിന്​ മുന്നോട്ടുപോകാനുണ്ട്​. സർക്കാർ ലക്ഷ്യമിടുന്ന വൈജ്​ഞാനിക സമൂഹത്തിലേക്കുള്ള ചുവടുവെപ്പ്​ ആ രീതിയിലുള്ളതാണ്​. സ്​കൂളുകളിലെ ലാബുകൾ നാടിന്​ ഒഴിച്ചുകൂടാനാവാത്തവയായി മാറണം. വിദ്യാർഥികൾക്കുള്ള പരിശീലനത്തിനൊപ്പം പ്രദേശത്തെ കിണറുകളി​െല വെള്ളം ശുദ്ധമാണോ എന്ന്​ ലാബുകളിൽ പരിശോധിക്കാനാവണം.

കഴിഞ്ഞ സർക്കാറി​െൻറ കാലത്ത് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി​െൻറ ഭാഗമായി പൊതുവിദ്യാഭ്യാസ മേഖലയിൽ മാത്രം 4000 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് നടത്തിയത്. ലോകത്തിലെയും ഇന്ത്യയിലെയും പശ്ചാത്തലം പരിശോധിക്കുമ്പോൾ കോവിഡ് കാലത്തെ കേരളത്തി​െൻറ ഡിജിറ്റൽ വിദ്യാഭ്യാസത്തി​െൻറ മികവ് വ്യക്തമാകും.

പുതിയ സ്‌കൂൾ കെട്ടിടങ്ങളുടെ നിർമാണത്തിന് 214 കോടി രൂപയാണ് ചെലവഴിച്ചത്. കിഫ്ബിയുടെ അഞ്ച് കോടി രൂപ ചെലവഴിച്ച് 11 സ്‌കൂൾ കെട്ടിടങ്ങളും മൂന്നു കോടി ചെലവഴിച്ച് 23 കെട്ടിടങ്ങളും നിർമിച്ചു. പ്ലാൻ ഫണ്ട്, എം.എൽ.എ ഫണ്ട്, സമഗ്രശിക്ഷ ഫണ്ട്, മറ്റ്​ ഫണ്ടുകൾ എന്നിവ ഉപയോഗിച്ച് 58 പുതിയ കെട്ടിടങ്ങളും നിർമിച്ചു.

വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. ധനമന്ത്രി കെ.എൻ. ബാലഗോപാൽ മുഖ്യാതിഥിയായിരുന്നു. ചീഫ്​ സെക്രട്ടറി വി.പി. ജോയ്​ സ്വാഗതവും പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ്​ ഹനീഷ്​ നന്ദിയും പറഞ്ഞു. 

Tags:    
News Summary - Pinarayi Vijayan says schools will reopen soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-26 02:35 GMT