ചലച്ചിത്ര അവാർഡ് ജേതാക്കളെ അപമാനിച്ചു; സംസ്ഥാന സർക്കാർ കാട്ടിയത്​ മര്യാദകേട് ​-ചെന്നിത്തല

സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കളെ സർക്കാർ അപമാനിച്ചെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. പിണറായി വിജയൻ സർക്കാർ സാംസ്കാരിക കേരളത്തെയാകെ വിലകുറച്ചുകാണുകയാണ്​. ചലച്ചിത്ര അക്കാദമി അവാർഡ് സംഘടിപ്പിക്കാൻ സാഹചര്യം ഉണ്ടാകുകയും അത്​ സംഘടിപ്പിക്കുകയും ചെയ്​തശേഷം പുരസ്കാര ജേതാക്കളെ അപമാനിക്കുന്ന തരത്തിൽ പ്രവർത്തിച്ചത് മര്യാദകേടാണെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു.


കോവിഡ് പ്രോട്ടോകോൾ ആണ് വിഷയം എങ്കിൽ അവാർഡുകൾ തപാലിൽ അയച്ചു കൊടുക്കാൻ സാഹചര്യം ഉണ്ടായിരുന്നല്ലോ എന്നും അ​ദ്ദേഹം ചോദിച്ചു. അവാർഡ് ജേതാക്കൾ വന്ന് മേശപ്പുറത്തെ അവാർഡ് എടുത്തുകൊണ്ടുപോകുന്ന ബഫെ അവാർഡ് രീതി ഈ മാസം നടന്ന ടെലിവിഷൻ അവാർഡ്ദാനച്ചടങ്ങിൽ ഇല്ലായിരുന്നു. സർക്കാറിന്‍റെ തന്നെ അനവധി പരിപാടികൾ പരിശോധിച്ചു നോക്കിയാൽ ഇപ്പോൾ കാണിച്ചത് വെറും ഷോ മാത്രമാണെന്ന് മനസിലാകും.

Full View

ഒരു ഗ്ലൗസും സാനിറ്റൈസറും മാസ്ക്കും ഉപയോഗിച്ചാൽ തീരാവുന്ന ഒരു പ്രശ്നത്തിന് കലാകാരന്മാരെ മുഴുവൻ അപമാനിക്കുന്ന നടപടി ഒഴിവാക്കേണ്ടതായിരുന്നെന്നും അദ്ദേഹം കുറിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.