സർക്കാരിൻെറ ആശങ്കകൾ പറഞ്ഞേ പറ്റൂ; മുഖ്യമന്ത്രി ഗവർണർക്കയച്ച കത്ത് പുറത്ത്

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിൽ ഇന്നലെ അർധരാത്രി മുഖ്യമന്ത്രി ഗവർണർക്ക് അയച്ച കത്ത് പുറത്ത്. നയപ്രഖ ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങളിൽ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ടുള്ള ഗവർണറുടെ കത്തിന് മറുപടിയായാണ് മുഖ്യമന് ത്രിയുടെ കത്ത്. അർധരാത്രിയിൽ കിട്ടിയ കത്തിന് അപ്പോൾ തന്നെ പിണറായി മറുപടി അയച്ചു. ഗവർണറുടെ സംശയങ്ങൾക്ക് സർക്കാ ർ നേരത്തെ തന്നെ വിശദീകരണം നൽകിയതാണെന്നും കത്തിൽ വ്യക്തമാക്കി.


‘ഞാൻ അങ്ങയോട് വിനീതമായി പറയുന്നു, സംസ്ഥാന സർക്കാരിൻെറ ആശങ്കകൾ ഗവർണർ പ്രസംഗത്തിലൂടെ പറഞ്ഞേ പറ്റൂ.ഭരണഘടനയുടെ 176–ാം അനുച്ഛേദം അനുസരിച്ചാണ് ഗവർണർ നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗം നടത്തുന്നത്. കാബിനറ്റ് ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ആ കടമ നിർവഹിക്കേണ്ടത്. അതിനാൽ മന്ത്രിസഭ അംഗീകരിച്ച പ്രസംഗം ഒരു വാക്കും കൂട്ടിച്ചേർക്കാതെയോ കുറയ്ക്കാതെയോ വായിക്കണമെന്ന് അഭ്യർഥിക്കുന്നു’ – മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കുന്നു.




Tags:    
News Summary - pinarayi vijayan letter to governor arif mohammed khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.