തിരുവനന്തപുരം: കേരള പുനര്‍നിര്‍മാണ വികസന പരിപാടിയുടെ (റീബില്‍ഡ് കേരള െഡവലപ്മ െൻറ് പ്രോഗ്രാം) കരട് രേഖ മന്ത്രിസഭ അംഗീകരിച്ചു. ജലവിഭവ മാനേജ്മെൻറിെൻറ ഭാഗമായി നദീ തട മാനേജ്മെൻറ് അതോറിറ്റി രൂപവത്കരിക്കാനും ജലസംഭരണികളിലെ വെള്ളത്തിെൻറ നിയന് ത്രണത്തിന് കേന്ദ്രീകൃത കമാൻഡ് സെൻറര്‍ സ്ഥാപിക്കാനും പദ്ധതി നിർദേശിക്കുന്നു.
ഡാം സുരക്ഷ അതോറിറ്റിയെ ശക്തിപ്പെടുത്തും. ജലവിഭവവകുപ്പ് പുനഃസംഘടിപ്പിക്കും. പരിസ്ഥിതി സംരക്ഷണത്തിന് ബഹുമുഖമായ പദ്ധതികള്‍ നടപ്പാക്കുമെന്നും മന്ത്രിസഭ അംഗീകരിച്ച രേഖയിൽ പറയുന്നു.
പുനര്‍നിര്‍മാണത്തിന് പണം ലഭ്യമാക്കുന്നതിന് വരുമാനം വര്‍ധിപ്പിക്കാനുള്ള നിര്‍ദേശവും രേഖ മുന്നോട്ടുവെക്കുന്നു. യു.എന്‍ ഏജന്‍സികള്‍ നല്കിയ റിപ്പോർട്ട് പ്രകാരം (പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ്സ് അസസ്മെൻറ് -പി.ഡി.എന്‍.എ) 36,706 കോടി രൂപയാണ് പുനര്‍നിര്‍മാണത്തിന് വേണ്ടത്.
ദുരന്തങ്ങളുണ്ടാകുമ്പോള്‍ ആള്‍നാശം ഇല്ലാതാക്കുകയാണ് ലക്ഷ്യം. സാമ്പത്തികനഷ്ടം പരമാവധി കുറക്കും. നിലവിലെ പശ്ചാത്തല സംവിധാനങ്ങള്‍ ദുരന്തങ്ങളെ അതിജീവിക്കാന്‍ ശേഷി കുറഞ്ഞതാണ്. ജലവിതരണവും ശുചീകരണ സംവിധാനങ്ങളും മെച്ചപ്പെടുത്തല്‍, ദുരന്തങ്ങളെ അതിജീവിക്കുന്ന റോഡുകളും പാലങ്ങളും നിർമിക്കല്‍, കൃഷിരീതികളും പാവപ്പെട്ടവരുടെ ജീവനോപാധിയും മെച്ചപ്പെടുത്തല്‍, മത്സ്യമേഖലയുടെ അഭിവൃദ്ധി ലക്ഷ്യമാക്കുന്ന പദ്ധതികള്‍ എന്നിവ പുനര്‍നിര്‍മാണ പരിപാടിയുടെ ഭാഗമായി നടപ്പാക്കുമെന്ന് രേഖ വ്യക്തമാക്കുന്നു.പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ മികച്ചനിലയില്‍ പുനര്‍നിര്‍മിക്കാനുള്ള സമഗ്ര പ്രവര്‍ത്തനപദ്ധതിയാണ് അംഗീകരിച്ചെതന്ന് സർക്കാർ വാർത്തകുറിപ്പിൽ അറിയിച്ചു. പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാന്‍ ശേഷിയുള്ള നിര്‍മാണമാണ് ലക്ഷ്യം. ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ നിലവില്‍ നടപ്പാക്കുന്ന പദ്ധതികളെയും പരിപാടികളെയും യോജിപ്പിച്ചാണ് പുനര്‍നിര്‍മാണം നടപ്പാക്കുകയെന്നും സർക്കാർ വ്യക്തമാക്കി.
എല്ലാ അണക്കെട്ടുകളിെലയും ജലനിരപ്പ് നിരീക്ഷിക്കുകയും ക്രമീകരിക്കുകയും ചെയ്യുന്നതിനുള്ള സംവിധാനമാണ് കേന്ദ്രീകൃത കമാൻഡ് സെൻറര്‍. ഒാരോ അണക്കെട്ട് നിറയുേമ്പാഴും തുറന്നുവിടുന്ന സംവിധാനമാണ് നിലവിൽ. എല്ലാ അണക്കെട്ടുകളും ഒന്നിച്ച് തുറന്നുവിടുന്ന സാഹചര്യം ഒഴിവാക്കുകയാണ് പുതിയ സംവിധാനം ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.