കേരളത്തിൽ നടപ്പാക്കില്ല -മുഖ്യമന്ത്രി VIDEO

തിരുവനന്തപുരം: കേന്ദ്രസർക്കാറിൻെറ പൗരത്വ ഭേദഗതി ബില്ലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ മതാടിസ്ഥാനത്തിലുള്ള വേർതിരിവ്​ അനുവദിക്കില്ലെന്ന്​ അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി ബിൽ കേരളത്തിൽ നടപ്പാക്കില്ലെന്നും പിണറായി വ്യക്​തമാക്കി. പൗരത്വ ഭേദഗതി ബിൽ രാജ്യസഭയിൽ പാസായതിന്​ പിന്നാലെയാണ്​ പിണറായിയുടെ പ്രതികരണം.

പൗരത്വ നിയമം ഭരണഘടനാ വിരുദ്ധമാണ്​. ഭരണഘടനാ വിരുദ്ധമായത്​ സർക്കാറിന്​ നടപ്പിലാക്കാനാവില്ല. ഇക്കാര്യത്തിൽ കേന്ദ്രത്തെ എതിർപ്പറിയിക്കും. സവർക്കറുടെയും ഗോൾവാക്കറുടെയും സ്വപ്​നങ്ങൾ നടപ്പാക്കാനാണ്​ കേന്ദ്രസർക്കാർ ശ്രമിക്കുന്നത്​. ഇന്ത്യയെ മതരാഷ്​ട്രമാക്കി മാറ്റാനും കേന്ദ്രം ശ്രമിക്കുന്നുണ്ടെന്നും പിണറായി കുറ്റപ്പെടുത്തി.
Full View

അ​​യ​​ൽ​​രാ​​ജ്യ​​ങ്ങ​​ളാ​​യ പാ​​കി​​സ്താ​​ൻ, ബം​​ഗ്ലാ​​ദേ​​ശ്, അ​​ഫ്​​​ഗാ​​നി​​സ്താ​​ൻ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ​​നി​​ന്നും 2014 ഡി​​സം​​ബ​​ർ 31 വ​​രെ വ​​ന്ന മു​​സ്​​​ലിം​​ക​​ള​​ല്ലാ​​ത്ത ആ​​റു​ മ​​ത​​ക്കാ​​ർ​​ക്ക്​ പൗ​​ര​​ത്വം ന​​ൽ​​കു​​ന്ന​​തി​​നു​​ള്ള ബി​​ല്ലാ​​ണ്​ രാജ്യസഭയും ലോക്​സഭയും പാസാക്കിയത്​.

Tags:    
News Summary - Pinarayi vijayan on CAB-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.