തിരുവനന്തപുരം: നിയമസഭയുടെ പ്രത്യേക അവകാശം ലംഘിക്കപ്പെട്ടാൽ അത് രാജ്യത്തുള്ള പെ ാതുസാഹചര്യം അട്ടിമറിക്കുന്നതാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വഭേദ ഗതി നിയമത്തിൽ നിയമസഭ കഴിഞ്ഞദിവസം പാസാക്കിയ പ്രമേയത്തിനെതിരെ രാജ്യസഭയില്‍ ബി. ജെ.പി എം.പി അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭക്ക് നിയമസഭയുടേതായ അവകാശങ്ങളുണ്ട്്. അതിൽ ഇത്തരം നടപടികൾ കേട്ടുേകൾവിയില്ല. രാജ്യത്ത് സാധാരണ നടക്കാൻ പാടില്ലാത്തതൊക്കെ നടക്കുന്നതുകൊണ്ട് ഇപ്പോൾ നടക്കുേമായെന്നറിയില്ല. നോട്ടീസ് കിട്ടിയാൽ രാജ്യസഭയിൽ ഹാജരാകുമോയെന്ന് ചോദിച്ചപ്പോൾ അങ്ങനെയൊരു സംഭവം ഉണ്ടായാലല്ലേ എന്നായിരുന്നു പ്രതികരണം.
രാജ്യസഭയും ലോക്സഭയും നിയതമായ ചില ചട്ടങ്ങൾ പ്രകാരം പ്രവർത്തിക്കുന്നതാണ്. നിയമസഭകൾക്കും പ്രത്യേക പരിരക്ഷയുണ്ട്. അത് ലംഘിച്ച് പോകാൻ കഴിയില്ല. അങ്ങനെ ലംഘിച്ച് പോയാൽ രാജ്യത്തുള്ള പൊതുസാഹചര്യം അട്ടിമറിയുന്നു എന്നാണ് അർഥം.
പൗരത്വ നിയമ വിഷയത്തിൽ ഗവർണറുടേത് അദ്ദേഹത്തിെൻറ അഭിപ്രായമാണ്. ഗവർണർക്ക് അദ്ദേഹത്തിേൻറതായ അഭിപ്രായം കാണും. ആ നിലക്ക് മാത്രമേ അതിനെ കാണേണ്ടതുള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.