വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് അശാന്തന്‍റെ മൃതദേഹത്തെ അപമാനിച്ചു -മുഖ്യമന്ത്രി 

തിരുവനന്തപുരം:  ചിത്രകാരൻ അശാന്തന്‍റെ മൃതദേഹത്തോടുള്ള അനാദരവ് വിവാദമായതനിടെ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അശാന്തന്റെ മൃതദേഹത്തോട് ചില വർഗീയ വാദികൾ ക്രൂരത കാണിച്ചത് മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമാണ്. തൊട്ടടുത്ത ക്ഷേത്രം അശുദ്ധമാക്കുമെന്ന പ്രചാരണം നടത്തിയാണ് എറണാകുളം ദർബാർ ഹാളിലെ ആർട് ഗ്യാലറിയിൽ പൊതുദർശനത്തിന് വെക്കുന്നതിനെ എതിർത്തത്. വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻ ബോധപൂർവമായ വർഗീയ പ്രചാരണവും സംഘടിപ്പിക്കുകയുണ്ടായെന്നും പിണറായി ഫേസ്ബുക്കിൽ കുറിച്ചു. 

സംഭവത്തിൽ കുറ്റക്കാർക്കെതിരെ നിയമ നടപടികളെടുക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി എ.കെ. ബാലൻ കത്ത് നൽകിയിരുന്നു. കുറ്റക്കാർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ സർക്കാർ ഗൗരവമായെടുക്കും. ഇത് ആവർത്തിക്കാതിരിക്കാൻ കർക്കശ നടപടി കൈക്കൊള്ളും. ഇത്തരം കാടൻ മനഃസ്ഥിതിക്കാരെ സമൂഹം ഒറ്റപ്പെടുത്തേണ്ടതുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

Full View
Tags:    
News Summary - Pinarayi Vijayan on Ashanthan deadbody-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.