'മാധ്യമപ്രവർത്തകർക്കെതിരെയുള്ള സൈബർ ആക്രമണത്തിൽ ശക്തമായ നടപടിയെടുക്കും'

തിരുവനന്തപുരം: മാധ്യമപ്രവർത്തകർക്കെതിരെയുള്ള വ്യക്തി അധിക്ഷേപങ്ങളിലും സൈബർ ആക്രമണങ്ങളിലും ശക്തമായ നടപടിയെടുക്കുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. വ്യക്തി അധിക്ഷേപങ്ങളിൽ നിന്നും സമൂഹ മാധ്യമങ്ങളിൽ നിന്നുളളവരും മാധ്യമങ്ങളിൽ നിന്നുള്ളവരും ഒഴിഞ്ഞ്​ നിൽക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ചില കേന്ദ്രങ്ങൾ ബോധപൂർവം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നുണ്ട്​​. വ്യാജവാർത്തകൾ കണ്ടെത്താൻ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്​. നല്ല ഫലം സൃഷ്​ടിക്കാനാകുമെന്നാണ്​ കരുതുന്നത്​.

അധിക്ഷേപിക്കുന്ന വാർത്തകൾ, ആൾമാറാട്ടം, എന്തും വിളിച്ചുപറയുന്ന അവസ്ഥ എന്നിവ ശക്തമായി കൈകാര്യം ചെയ്യും. മാധ്യമ മേധാവികളുടെ യോഗം ചേർന്നതിൽ അവരും ഇക്കാര്യത്തിൽ കർശനമായ നിലപാടുകളിലേക്ക്​ പോ​േകണ്ടതുണ്ട്​ എന്ന്​ പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച്​ നിയമഭേദഗതി കൂടി വേണം. അതിനായി പൊതുജന അഭിപ്രായംകൂടി തേടേണ്ടതുണ്ട്​.

ചിലർക്കെതിരെ വ്യക്തി അധിക്ഷേപം വരു​േമ്പാൾ അവഗണിക്കുകയും മറ്റുചിലർക്കെതിരെ വരു​േമ്പാൾ രോഷംകൊള്ളുകയും ചെയ്യുന്ന രീതി ഇവിടെയുണ്ട്​. ഈ ഇരട്ടത്താപ്പ്​ പാടില്ല. വ്യക്തിഹത്യയിൽ നിന്നും എല്ലാവരും ഒഴിഞ്ഞ്​ നിൽക്കണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

മാധ്യമപ്രവർത്തകർക്കെതിരെയുള്ള സൈബർ അധിക്ഷേപങ്ങൾ പൊലീസ്​ സൈബർ ഡോം, ഹൈടെക്​ ക്രൈം എൻക്വയറി സെൽ എന്നിവ അന്വേഷിക്കുമെന്ന്​ കേരള​ പൊലീസ്​ നേരത്തേ അറിയിച്ചിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.