നാട്​ സാക്ഷി, ജനം സാക്ഷി, സി.എ.എ നടപ്പാക്കില്ല -മുഖ്യമന്ത്രി

മലപ്പുറം: ദേശീയ പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റർ, ദേശീയ ജനസംഖ്യ രജിസ്റ്റർ എന്നിവ കേരളത്തിൽ നടപ്പാക ്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറത്ത് ഭരണഘടനാ സംരക്ഷണറാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.< /p>

രാജ്യത്തെ മുസ്​ലിം ജനവിഭാഗത്തോട് പൗരത്വം തെളിയിക്കാൻ പറയുന്നവർ സ്വാതന്ത്ര്യസമര ചരിത്രം പഠിക്കണം. ആന്തമാ ൻ ജയിലിൽ മാപ്പെഴുതിക്കൊടുക്കുകയും ബ്രിട്ടീഷുകാർക്കൊപ്പം നിൽക്കുകയും ചെയ്ത പാരമ്പര്യമാണ് ആർ.എസ്.എസിന്. ആന്തമ ാനിൽ ഇപ്പോഴും മലപ്പുറത്തെ നിരവധി സ്ഥലനാമങ്ങളുണ്ട്. ഇവിടെ നിന്ന് നാടുകടത്തപ്പെട്ടവർ നൽകിയതാണത്​. മലപ്പുറത്ത െ മുസ്​ലിംകൾ സ്വാതന്ത്ര്യസമരത്തിൽ വഹിച്ച പങ്ക് ഈ നാട്ടിലെ ആർ.എസ്.എസുകാർ അമിത് ഷാക്ക് പറഞ്ഞുകൊടുക്കണമെന്നും മ ലപ്പുറത്ത്​ ഭരണഘടന സംരക്ഷണ റാലി ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു.

കോട്ടക്കുന്നിന് നേരെ ചെവി കൂർപ്പിച്ചാൽ വ ാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ശബ്​ദം കേൾക്കാം. നെഞ്ചിന് നേരെ വെടിവെക്കാനാണ് അദ്ദേഹം പറഞ്ഞത്. മുസ്​ലിംകളുടെ ദേശസ്നേഹം പരതി വേറെ എവിടെയും പോവണ്ട. മലപ്പുറത്തെ മണ്ണിന് ഇപ്പോഴും ധീരരക്തസാക്ഷികളുടെ ചോരയുടെ മണമുണ്ട്.

മമ്പുറം തങ്ങളെയും കുഞ്ഞാലി മരക്കാരെയും ആലി മുസ്​ലിയാരെയും മാറ്റിനിർത്തി സ്വാതന്ത്ര്യസമരചരിത്രം പറയാൻ കഴിയില്ല. മമ്പുറം തങ്ങളും കോന്തുനായരും മങ്ങാട്ടച്ചനും കുഞ്ഞായിൻ മുസ്​ലിയാരും കട്ടിലശ്ശേരി മുഹമ്മദ് മുസ്​ലിയാരുമടക്കമുള്ള മുൻഗാമികൾ നൽകി‍യത് സൗഹാർദത്തി​​െൻറ സന്ദേശം കൂടിയാണെന്നും പിണറായി കൂട്ടിച്ചേർത്തു.


ഒരു കരുതൽ തടങ്കൽ പാളയവും കേരളത്തിൽ ഉണ്ടാകില്ല. ജനം സാക്ഷി, നാട് സാക്ഷി, ഈ നാട് സർക്കാറിൽ അർപ്പിച്ച ഉത്തരവാദിത്തം നിറവേറ്റും - പിണറായി പറഞ്ഞു. അതേസമയം, കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പരോക്ഷ മറുപടിയും മുഖ്യമന്ത്രി നൽകി. നാട്ടുരാജാക്കന്മാരുടെ മേൽ റസിഡന്‍റ് ഭരണം ഉണ്ടായിരുന്നു. എന്നാൽ സംസ്ഥാന സർക്കാറിനു മേൽ റസിഡന്‍റുമാർ ഇല്ലെന്ന് ഓർക്കുന്നത് നല്ലതാണ്. ഭരണഘടന വായിച്ചു നോക്കുന്നത് നല്ലതാണെന്നും പിണറായി പറഞ്ഞു.

എ​ൻ.​പി.​ആ​ർ ക​ണ​ക്കെ​ടു​പ്പ് സം​സ്ഥാ​ന​ത്തു​ണ്ടാ​വി​ല്ല
–മുഖ്യമന്ത്രി

മ​ല​പ്പു​റം: പൗ​ര​ത്വ ഭേ​ദ​ഗ​തി‍ നി​യ​മ​വും ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്​​റ്റ​റും (എ​ൻ.​ആ​ർ.​സി) ദേ​ശീ​യ ജ​ന​സം​ഖ്യ ര​ജി​സ്​​റ്റ​റും (എ​ൻ.​പി.​ആ​ർ) ഇ​വി​ടെ ന​ട​പ്പാ​ക്കി​ല്ലെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഭ​ര​ണ​ഘ​ട​ന വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​ത്. ഇ​ത് രാ​ജ്യ​ത്തി​െൻറ​ത​ല്ല, ആ​ർ.​എ​സ്.​എ​സി​​െൻറ നി​യ​മ​മാ​ണെ​ന്നും മ​ല​പ്പു​റ​ത്ത് ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ സ​മി​തി സം​ഘ​ടി​പ്പി​ച്ച റാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്യ​വെ അ​ദ്ദേ​ഹം പ​റ​ഞ്ഞു.
എ​ൻ.​ആ​ർ.​സി​യു​ടെ മു​ന്നൊ​രു​ക്ക​മാ​ണ് എ​ൻ.​പി.​ആ​ർ എ​ന്ന ബോ​ധ്യം സം​സ്ഥാ​ന സ​ർ​ക്കാ​റി​നു​ണ്ട്. ഇ​ത് കേ​ര​ള​മാ​ണ്, ആ​ർ​ക്കും ആ​ശ​ങ്ക വേ​ണ്ട. എ​ൻ.​പി.​ആ​ർ ക​ണ​ക്കെ​ടു​പ്പ് സം​സ്ഥാ​ന​ത്തു​ണ്ടാ​വി​ല്ല. എ​ന്നാ​ൽ, അം​ഗ​ൻ​വാ​ടി വ​ർ​ക്ക​ർ​മാ​രു​ടെ സാ​മൂ​ഹി​ക സു​ര​ക്ഷ സ​ർ​വേ​യെ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ടു​ത്ത​രു​ത്.

മു​സ്​​ലിം​ക​ളാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​റി​​െൻറ​യും ആ​ർ.​എ​സ്.​എ​സി​​െൻറ​യും പ്ര​ധാ​ന ല​ക്ഷ്യം. വി​വാ​ഹം സി​വി​ൽ നി​യ​മ​ത്തി​ലാ​ണ് പെ​ടു​ന്ന​ത്. എ​ന്നാ​ൽ, ഒ​രു മു​സ്​​ലിം വി​വാ​ഹ​മോ​ച​നം ന​ട​ത്തു​ന്ന​ത് ക്രി​മി​ന​ൽ കു​റ്റ​മാ​ക്കി മു​ത്ത​ലാ​ഖ് നി​യ​മം കൊ​ണ്ടു​വ​ന്നു. മ​റ്റു പ​ല സം​സ്ഥാ​ന​ങ്ങ​ൾ​ക്കു​മു​ള്ള പ്ര​ത്യേ​ക​പ​ദ​വി ജ​മ്മു-​ക​ശ്മീ​രി​ൽ മാ​ത്രം എ​ടു​ത്തു​ക​ള​ഞ്ഞ​ത് അ​വി​ടെ ഭൂ​രി​പ​ക്ഷം മു​സ്​​ലിം​ക​ളാ​യ​തി​നാ​ലാ​ണെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു.

Tags:    
News Summary - pinarayi vijayan about caa npr nrc-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.