Posted On
date_range Updated On
date_range ചെങ്ങന്നൂർ ഭദ്രാസനാധിപനെ കാണാൻ ആവശ്യപ്പെട്ടിട്ടില്ല-പിണറായി
ചെങ്ങന്നൂർ: ചെങ്ങന്നൂർ ഭദ്രാസനാധിപനെ കാണാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തോമസ് മാർ അത്തനാസിയോസ് തന്നെ വിളിച്ചു. കാണാൻ ആഗ്രഹിച്ചിട്ടില്ല
ആരെയും സർക്കാർ അപമാനിയ്ക്കില്ലെന്നും പിണറായി വ്യക്തമാക്കി.
നേരത്തെ ചെങ്ങന്നൂർ ഭദ്രാസനാധിപനെ മുഖ്യമന്ത്രി കാണാൻ ക്ഷണിച്ചുവെന്ന വാർത്തകൾ വന്നിരുന്നു. ഇതിന് മറുപടിയായി ആരെയും അങ്ങോട്ട് ചെന്ന് കാണില്ലെന്നും വേണമെങ്കിൽ ഇവിടേക്ക് വരാമെന്നും ഭദ്രാസനാധിപൻ പറഞ്ഞുവെന്നും വാർത്തകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി പിണറായി രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.