Posted On
date_range Updated On
date_range ബി.ജെ.പിയും ആർ.എസ്.എസും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നു- പിണറായി
ദുബൈ: ബി.ജെ.പിയും ആർ.എസ്.എസും കേരളത്തിലെ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യു.എ.ഇയിൽ വെച്ചാണ് ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഉണ്ടായ അക്രമസംഭവങ്ങളിൽ പിണറായി പ്രതികരിച്ചത്.
സുപ്രീംകോടതി വിധി നടപ്പിലാക്കാൻ സർക്കാർ ബാധ്യസ്ഥരാണ്. ക്രമസമാധാനം തകർക്കാൻ ചിലർ ബോധപൂർവമായി പ്രശ്നങ്ങളുണ്ടാക്കുന്നു. ശബരിമലയിൽ എത്തുന്ന അയ്യപ്പ ഭക്തരുടെ സുരക്ഷ സംസ്ഥാന സർക്കാർ ഉറപ്പു വരുത്തുമെന്നും പിണറായി പറഞ്ഞു.
നേരത്തെ ശബരിമലയിലെ അക്രമങ്ങൾക്ക് പിന്നിൽ ആർ.എസ്.എസും ബി.ജെ.പിയുമാണെന്ന വിമർശനം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും വ്യവസായ മന്ത്രി ഇ.പി ജയരാജനും ഉയർത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.