മുഖ്യമന്ത്രിയുടെ മോർഫ് ചിത്രം; കേസ് റദ്ദാക്കണമെന്ന ഹരജി ഹൈകോടതി തള്ളി

കൊച്ചി: സരിത.എസ്.നായരുടെ ചിത്രം മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രത്തില്‍ കൂട്ടിചേര്‍ത്ത് പ്രചരിപ്പിച്ച് അപകീര്‍ത്തിയുണ്ടാക്കിയെന്ന കേസ് റദ്ദാക്കണമെന്ന ഹരജി ഹൈകോടതി തള്ളി. 

എറണാകുളം സെയില്‍ ടാക്‌സ് ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലെ ജീവനക്കാരനായ ടി.പി ജനേഷ്‌കുമാര്‍ സമര്‍പ്പിച്ച ഹരജിയാണ് തള്ളിയത്. ചിത്രം മോര്‍ഫ് ചെയ്തുണ്ടാക്കിയ ശേഷം വാട്ട്‌സാപ്പില്‍ പ്രചരിപ്പിച്ചെന്നാണ് ഇയാള്‍ക്കെതിരെയുള്ള ആരോപണം.മോര്‍ഫ് ചെയ്ത ചിത്രം മറ്റു പല ഗ്രൂപ്പുകളിലും പോസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെ ലഭിച്ച പരാതിയിലാണ് ഇന്ത്യാശിക്ഷാ നിയമത്തിലെയും ഐ.ടി ആക്ടിലെയും വിവിധ വകുപ്പുകള്‍ പ്രകാരം പോലിസ് കേസെടുത്തിരുന്നത്.

താന്‍ ചിത്രം മോര്‍ഫ് ചെയ്തുണ്ടാക്കിയില്ലെന്നും ആരോ അയച്ചു നല്‍കിയ ചിത്രം മറ്റ് ആളുകള്‍ക്ക് അയക്കുക മാത്രമാണ് ചെയ്തതെന്നും ജനേഷ്‌കുമാര്‍ വാദിച്ചു. ഈ വാദങ്ങള്‍ കോടതി പരിഗണിച്ചില്ല.

Tags:    
News Summary - pinarayi morphed photo -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.