യു.എ.പി.എ ചുമത്തല്‍ സര്‍ക്കാര്‍ നയമല്ല –മുഖ്യമന്ത്രി

തിരുവനന്തപുരം: യു.എ.പി.എ ഉപയോഗിക്കല്‍ സംസ്ഥാന സര്‍ക്കാറിന്‍െറ നയമല്ളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതേസമയം, ഭീകരസംഘടനയായി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ച സംഘടനയില്‍ ചേര്‍ന്നാല്‍ യു.എ.പി.എ ചുമത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരള ധനവിനിയോഗ ബില്ലിന്‍െറ ചര്‍ച്ചക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. യു.എ.പി.എ ചുമത്തേണ്ടതില്ളെന്ന സംസ്ഥാന സര്‍ക്കാറിന്‍െറ നിലപാടില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും സംഭവിച്ചാല്‍ അത് പരിശോധിക്കും. ചില കേസുകളില്‍ അതുണ്ടായെന്നത് വസ്തുതയാണ്. എന്‍.ഐ.എ ഇവിടെ കേസ് എടുക്കുന്നുണ്ട്. അതില്‍ ഐ.എസ് ബന്ധം വരുമ്പോള്‍ യു.എ.പി.എ വരും. രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ഐ.എസ് ബന്ധം ഉണ്ടായിരുന്നു. അതിന്‍െറ ഭാഗമായാണ് അത് ചുമത്തിയത്. കാസര്‍കോട്ടെ 29 കാരനെ ഡല്‍ഹി വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്തു.

ഏഴുപേരെ കനകമലയില്‍ നിന്ന് അറസ്റ്റ് ചെയ്തു. അതിലും യു.എ.പി.എ ചുമത്തി. പീസ് ഇന്‍റര്‍നാഷനലില്‍ പഠിച്ചവരില്‍ ചിലര്‍ ഐ.എസില്‍ ചേര്‍ന്നു. അതില്‍ കേസെടുത്ത് എന്‍.ഐ.എക്ക് കൈമാറി. അപ്പോള്‍ യു.എ.പി.എ ചേര്‍ക്കും. പൊലീസ് തലപ്പത്ത് യാതൊരു തമ്മിലടിയും ഇല്ല. കൂട്ടായ പ്രവര്‍ത്തനമാണ് നടക്കുന്നത്. ഒ. രാജഗോപാല്‍ നിയമസഭാ അംഗമായിരുന്നില്ളെങ്കില്‍ വര്‍ഗീയതക്കെതിരെ കോണ്‍ഗ്രസാണ് ശക്തമായി പോരാടുന്നതെന്ന് പ്രതിപക്ഷം പറഞ്ഞത് ശരിയാവുമായിരുന്നു. എന്നാല്‍, കോണ്‍ഗ്രസിന്‍െറ ശക്തമായ മണ്ഡലത്തില്‍ കെട്ടിവെച്ച കാശ് പോയത് എങ്ങനെയാണെന്ന് പ്രതിപക്ഷനേതാവ് ചിന്തിക്കണം. കിഫ്ബി ഒരു സാമ്പത്തികസ്ഥാപനമാണ്. അത് അല്ല എല്ലാകാര്യവും തീരുമാനിക്കുക. കേരളത്തിലെ വിവിധ വകുപ്പുകള്‍ക്ക് അവരുടെ പ്രവൃത്തികള്‍ക്ക് വേണ്ട പണം കിഫ്ബി നല്‍കും. കേരളത്തിന്‍െറ സമഗ്രവികസനത്തിന് വേണ്ട പണം കണ്ടത്തൊനുള്ള സംവിധാനമാണ് കിഫ്ബി. കിഫ്ബിയുടെ പണം ബജറ്റുമായി കൂടിച്ചേരില്ല. അത് ബജറ്റിന്‍െറ ഭാഗമല്ളെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - pinarayi against uapa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.