തിരുവനന്തപുരം: സ്വാശ്രയ കോളജുകൾക്കെതിരെ രൂക്ഷവിമർശനവുമായി വീണ്ടും മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാശ്രയ കോളജുകൾ കച്ചവടസ്ഥാപനങ്ങളായി മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അബ്കാരി ബിസിനസിനേക്കാൾ നല്ലത് സ്വാശ്രയ സ്ഥാപനങ്ങളാണെന്ന് ചിലർ കരുതുന്നതായും അദ്ദേഹം പറഞ്ഞു.
ചായക്കട തട്ടിക്കൂട്ടുന്ന പൊലെയാണ് ഇപ്പോൾ സ്വാശ്രയ വിദ്യാലയങ്ങൾ തുടങ്ങുന്നത്. ഈ സ്ഥാപനങ്ങൾ തുടങ്ങുന്നതിന് യാതൊരു നിയന്ത്രണവും മാനദണ്ഡങ്ങളും പാലിക്കുന്നില്ല. ആരുടേയും അനുമതിയില്ലാതെ സ്വാശ്രയ കോളജുകൾ തുടങ്ങാമെന്നതാണ് ഇപ്പോഴത്തെ അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു.
എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന സമയത്ത് അദ്ദേഹം സദുദ്ദേശത്തോടെയാണ് സ്വാശ്രയ കോളജുകള്‍ക്ക് അനുമതി നല്‍കിയത്. ഇപ്പോള്‍ അവ കച്ചവട സ്ഥാപനങ്ങളായി മാറിയിരിക്കുകയാണെന്നും ഇപ്പോള്‍ ആന്റണി പോലും നിശിതമായ ഭാഷയില്‍ വിമര്‍ശിക്കുന്ന സാഹചര്യമാണുണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.