സമുദായമാകരുത് യു.എ.പി.എ ചുമത്താനുള്ള മാനദണ്ഡം -മുഖ്യമന്ത്രി

കൊച്ചി: യു.എ.പി.എ, കാപ്പ തുടങ്ങിയവ ചുമത്തുന്നതുമായി ബന്ധപ്പെട്ട പൊലീസ് നടപടികളിൽ അതിരൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചിയില്‍ നടന്ന മധ്യമേഖല ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. യോഗം രണ്ടര മണിക്കൂറോളം നീണ്ടു. യു.എ.പി.എ ചുമത്തി കേസെടുക്കുന്നത് സമുദായം നോക്കിയാണെന്ന് ആക്ഷേപമുണ്ടെന്നും പൊലീസ് നടപടികൾ പലപ്പോഴും സർക്കാർ നയത്തിന് വിരുദ്ധമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

യു.എ.പി.എ അടക്കമുള്ള നിയമങ്ങൾ ചുമത്തുമ്പോൾ അവധാനതയുണ്ടാകണം. ജില്ല പൊലീസ് മേധാവിയുമായി കൂടിയാലോചിച്ചശേഷമേ യു.എ.പി.എ ചുമത്താവൂ. രാഷ്​ട്രീയപ്രവർത്തകർക്കും പൊതുപ്രവർത്തകർക്കുമെതിരെ കാപ്പ ചുമത്തുന്നതും അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിർദേശിച്ചു. ഇനി ഇത്തരത്തി​െല പരാതി പൊലീസിനെക്കുറിച്ച് ഉണ്ടാകരുതെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകിയതായാണ് സൂചന. യു.എ.പി.എ പ്രത്യേക സമുദായത്തിലുള്ളവർക്കു നേരെ മാത്രം പ്രയോഗിക്കു​െന്നന്ന വിമർശനം ഉയർന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി പൊലീസിനെതിരെ രംഗത്തെത്തിയത്.

പൊലീസിൽ ആർ.എസ്.എസ് വത്കരണം നടക്കുന്നുണ്ടെന്ന വിമർശം നേരിടുന്ന സാഹചര്യത്തിൽ പൊലീസിനെതിരെയുള്ള മുഖ്യമന്ത്രിയുടെ പരാമർശം ശ്രദ്ധേയമാണ്. ഇടതുപക്ഷ സർക്കാർ അധികാരത്തിലേറി മാസങ്ങൾക്കകം നിരവധി പേർക്കെതിരെയാണ് യു.എ.പി.എ ചുമത്തിയത്. കടുത്ത വിമർശനത്തെത്തുടർന്ന് മുൻസർക്കാർ എടുത്ത കേസുകളടക്കം പുനഃപരിശോധിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു.

യോഗത്തിനുശേഷം സെൻകുമാർ വിഷയത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രിയും ഡി.ജി.പി ലോക്നാഥ് ​െബഹ്റയുമടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും പ്രതികരിച്ചില്ല. കൊച്ചിയിലെ പൊലീസ് ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകി.

Tags:    
News Summary - pinaray vijayan in police meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.