സ്വാശ്രയകരാറില്‍ മാറ്റം വരുത്താനാവില്ല -മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വാശ്രയ മാനേജ്മെന്‍റുകളുമായി ഉണ്ടാക്കിയ കരാറില്‍ ഒരു മാറ്റവും വരുത്താനാവില്ളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘നീറ്റും’ ഹൈകോടതി വിധിയുമുള്ള സാഹചര്യത്തില്‍ ഇങ്ങനെ മുന്നോട്ടുപോകാനേ കഴിയുള്ളൂ. ഏതെങ്കിലും കോളജ് തലവരിപ്പണം വാങ്ങുന്നെന്ന ആക്ഷേപം വന്നാല്‍ കര്‍ശനനടപടി സ്വീകരിക്കുമെന്നും നിയമസഭയില്‍ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയവെ അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷആവശ്യത്തിന്‍െറ അടിസ്ഥാനത്തിലാണ് ആരോഗ്യമന്ത്രി അവരുമായി ചര്‍ച്ച നടത്തിയത്. ഇപ്പോള്‍ സംസ്ഥാനത്ത് ഉയര്‍ന്നുവന്ന സാഹചര്യം പരിയാരത്തിനും ബാധകമാണ്. 23ല്‍ 20 മാനേജ്മെന്‍റുകളും സര്‍ക്കാറുമായി കരാര്‍ ഒപ്പിട്ടു. ഒരു മാനേജ്മെന്‍റുകൂടി ഒപ്പിടുമെന്നാണ് പ്രതീക്ഷയെന്നും പിണറായി പറഞ്ഞു.

കഴിഞ്ഞദിവസം ചര്‍ച്ചക്ക് വിളിച്ചത് കബളിപ്പിക്കലായിരുന്നെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വലിയതോതില്‍ കൊള്ളനടത്താനുള്ള അവസരമാണ് മാനേജ്മെന്‍റിന് ഉണ്ടാക്കിക്കൊടുത്തിരിക്കുന്നത്. മാനേജ്മെന്‍റുകളോട് ചോദിക്കാതെ ഒന്നും പറയാനാവില്ളെന്നാണ് ആരോഗ്യമന്ത്രി ചര്‍ച്ചയില്‍ പറഞ്ഞത്. പരിയാരത്ത് 11ലക്ഷം  മാനേജ്മെന്‍റ് ക്വോട്ടയില്‍ ഫീസ് ചോദിച്ചപ്പോള്‍ 14 ലക്ഷം അനുവദിച്ചുനല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - pinaray medical admission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.