Posted On
date_range Updated On
date_range പെരിയനമ്പി അടക്കം 12 പേർക്ക് കോവിഡ്; ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ പ്രവേശന വിലക്ക്
തിരുവനന്തപുരം: പെരിയനമ്പി അടക്കം 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ഭക്തരുടെ പ്രവേശനത്തിന് താൽകാലിക വിലക്ക്. പെരിയനമ്പി, പൂജാരി ഉൾപ്പെടെ 12 ജീവനക്കാർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഇന്ന് മുതൽ ഒക്ടോബർ 15 വരെയാണ് ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കില്ലെന്ന് ക്ഷേത്ര ഭരണസമിതി അറിയിച്ചത്.
നിത്യപൂജകൾക്ക് തടസം വരാതിരിക്കാൻ തന്ത്രി ശരണനെല്ലൂർ സതീശൻ നമ്പൂതിരിപ്പാട് പൂജകളുടെ ചുമതല ഏറ്റെടുത്തു. ജീവനക്കാരുടെ എണ്ണം കുറച്ച് നിത്യപൂജകൾ തുടരാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.