Posted On
date_range Updated On
date_range നിര്‍ത്തിയിട്ട പിക്കപ് വാൻ കത്തിനശിച്ചു
പൂനൂര്‍ (കോഴിക്കോട്): പൂനൂർ അങ്ങാടിക്കടുത്ത് നിര്‍ത്തിയിട്ട പിക്കപ് വാൻ കത്തി നശിച്ചു. പൂനൂര്‍ ഉമ്മിണികുന്ന് മുഹമ്മദ് ഷാഫിയുടെ എയ്സ് ഗുഡ്സ് വാഹനമാണ് പൂനൂർ ഭാരത് പെട്രോൾ പമ്പിന് എതിർവശത്തുള്ള വർക് ഷോപ്പ് കോമ്പൗണ്ടിൽ വെച്ച് തീപിടിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 4.40ഓടെയായിരുന്നു സംഭവം.
വർക് ഷോപ്പ് കോമ്പൗണ്ടിൽ നിർത്തിയിട്ട വാഹനത്തിൽ നിന്ന് തീ ആളുന്നത് നാട്ടുകാരാണ് ആദ്യം കണ്ടത്. നരിക്കുനിയില്‍ നിന്നെത്തിയ രണ്ട് യൂനിറ്റ് അഗ്നിശമന സേനയും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്. വാഹനത്തിൻ്റെ മുൻഭാഗം പൂർണ്ണമായും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.