അന്താരാഷ്​ട്ര ഫോട്ടോഗ്രഫി ബിനാലെ; ഷിജു ബഷീർ ഫ്രാൻസിലേക്ക്

തിരുവനന്തപുരം: ഫ്രാൻസിലെ സ്ട്രസ്ബർഗിൽ ഫെബ്രുവരി 28 മുതൽ മാർച്ച് 31 വരെ നടക്കുന്ന മൂന്നാമത് വേൾഡ് ആർട്ട് ഫോട്ടേ ാഗ്രഫി ബിനാലെയിൽ പങ്കെടുക്കാൻ പ്രശസ്ത നിശ്ചല ഛായാഗ്രാഹകൻ ഷിജു എസ്. ബഷീർ.

ലോകത്തിലെ പ്രശസ്തരായ 70 ഫോട്ടോഗ ്രഫർമാരും അവർ പകർത്തിയ 500ലേറെ ചിത്രങ്ങളുമാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള ഏക പ്രതിനിധിയാണ് ഷിജു.
ഫ്രാൻസ്, പോർച്ചുഗൽ, ദുബൈ, ബഹ്റൈൻ, ഖത്തർ, ഡൽഹി ഐ.ഐ.സി, കോഴിക്കോട് ലളിതകലാ അക്കാദമി, ഫോർട്ട് കൊച്ചി, തിരുവനന്തപുരം, വർക്കല എന്നിവിടങ്ങളിൽ പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.

‘Unscripted Lives’ എന്ന ഫോട്ടോഗ്രഫി കോഫി​ ടേബിൾ ബുക്ക്​ ലോഗോസ് ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘Stolen Faces and Countless Tales’ എന്ന പുതിയ കോഫി​ ടേബിൾ ബുക്ക്​ London UniPress Books ഉടൻ പുറത്തിറക്കും.
കായംകുളം ചാരുംമൂട് സ്വദേശിയായ ഷിജു ബഷീർ ഇപ്പോൾ തിരുവനന്തപുരം കഴക്കൂട്ടത്താണ് താമസം. രണ്ടാം തവണയാണ് ഷിജു ഫ്രാൻസ് ബിനാലെയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

Instagram: shijuyezbasheer
http://www.facebook.com/daydreamer.fotos
http://www.shijubasheer.com

Tags:    
News Summary - Photographer Shiju Basheer to attend france biennale -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.