തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നവരുടെ ​ശ്രദ്ധക്ക്​; കാത്തിരിക്കുന്നത്​ വമ്പൻ പണി

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ വ്യാജ വാർത്തകൾ നിർമിക്കുകയും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കു കയും ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഡി.ജി.പി മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. രണ്ടോ അതിലധികമോ തവണ ഇത്തരം കുറ്റകൃത്യങ്ങളിലേർപ്പെടുന്നവരുടെ ചിത്രം മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കും.

ഇത്തരക്കാർക്കെതിരെ ക്രിമിനൽ കേസ്​ രജിസ്​റ്റർ ചെയ്യും. സാമൂഹിക മാധ്യമങ്ങളിൽ ഇത്തരം വാർത്തകൾ തയാറാക്കി പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ ഹൈടെക് ൈക്രം എൻക്വയറി സെൽ, സൈബർ ഡോം, സൈബർ ൈക്രം പോലീസ്​ സ്​റ്റേഷൻ എന്നിവക്ക്​ നിർദേശം നൽകി.

സാമൂഹിക മാധ്യമങ്ങളിലൂടെയും ഓൺലൈൻ മാധ്യമങ്ങളിലൂടെയും മറ്റും തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് ജനങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് നടപടി. അശാസ്​ത്രീയവും അബദ്ധങ്ങൾ നിറഞ്ഞതുമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് ഡിസാസ്​റ്റർ മാനേജ്മ​െൻറ്​ നിയമപ്രകാരം കുറ്റകരമാണ്.

വ്യാജസന്ദേശങ്ങൾ നിർമിക്കുന്നവർ മാത്രമല്ല, പ്രചരിപ്പിക്കുന്നവരും കുറ്റക്കാരാണ്. ഇവ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ ​െഎ.ടി വകുപ്പ്, ആരോഗ്യവകുപ്പ്, പൊലീസ്​ എന്നിവരുടെ സഹകരണത്തോടെ സർക്കാർ നടപടി സ്വീകരിച്ചുവരികയാണ്.

Tags:    
News Summary - photo will publish who spread the fake news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.