Posted On
date_range Updated On
date_range റവന്യു സെക്രട്ടറി പി.എച് കുര്യൻെറ ഉത്തരവിന് ഹൈകോടതി സ്റ്റേ
കൊച്ചി: കെ.ഡി.എച് നിയമം നിലവിലുള്ള മൂന്നാറിൽ കയ്യേറ്റ ഭൂമി പതിച്ചു കിട്ടാനുള്ള അപേക്ഷ പരിഗണിക്കാൻ തഹസിൽദാർക്ക് ഉത്തരവ് നൽകിയ റവന്യു സെക്രട്ടറി പി.എച് കുര്യൻെറ ഉത്തരവിന്മേലുള്ള തുടർ നടപടി ഹൈകോടതി സ്റ്റേ ചെയ്തു.
ചീഫ് സെക്രട്ടറിക്കും റവന്യു സെക്രട്ടറിക്കും പി.എച് കുര്യനു വ്യക്തിപരമായും നോട്ടീസ് അയച്ചു. പി.എച് കുര്യൻെറ ഉത്തരവ് ചോദ്യം ചെയ്തു. സി.ആർ നീലകണ്ഠൻ നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് കോടതി ഇടപെടൽ.
കയ്യേറ്റ ഭൂമി പതിച്ചു കിട്ടാനുള്ള ചിലരുടെ അപേക്ഷ പരിഗണിക്കാൻ തഹസിൽദാർക്ക് ഉത്തരവ് നൽകിയ റവന്യു സെക്രട്ടറി പി.എച് കുര്യനെതിരെ വകുപ്പുതല അന്വേഷണം നടത്താനും വിവാദ ഉത്തരവ് റദ്ദ് ചെയ്യാനുമാണ് ഹരജിക്കാരൻ ആവശ്യപ്പെട്ടത്. റിസോർട്ട് പണിയാൻ ബിൽഡിങ് പെർമിറ്റ് നൽകിയ ഉദ്യോഗസ്ഥർക്കെതിരായും നടപടിയും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.