ശ​മ്പ​ള കു​ടി​ശ്ശി​ക പി.​എ​ഫി​ൽ; പി​ൻ​വ​ലി​ക്ക​ലി​ന്​ സ​മ​യ​നി​യ​ന്ത്ര​ണ​മി​ല്ല

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ആദ്യ ഗഡു ശമ്പള കുടിശ്ശിക പി.എഫിൽ ലയിപ്പിക്കാനും പെൻഷൻ കുടിശ്ശിക ഏപ്രിൽ 10നുശേഷം അക്കൗണ്ടുകളിൽ നിക്ഷേപിക്കാനും ധനവകുപ്പ് തീരുമാനിച്ചു. ശമ്പള കുടിശ്ശിക നാല് ഗഡുക്കളായി പണമായി നൽകാനുള്ള മുൻ സർക്കാറി​െൻറ ഉത്തരവ് തള്ളിയാണ് പി.എഫിൽ ലയിപ്പിക്കുന്നത്. അതേസമയം പി.എഫിൽ ലയിപ്പിക്കുന്ന പണം പിൻവലിക്കുന്നതിന് സമയപരിധി ഉണ്ടാകില്ല. രൂക്ഷമായ സാമ്പത്തികപ്രതിസന്ധി മറികടക്കാനാണ് സർക്കാർ പണമായി കുടിശ്ശിക നൽകാതിരിക്കുന്നത്. പി.എഫിൽ പണം ലയിപ്പിച്ചാൽ അത്യാവശ്യക്കാർ മാത്രമേ പിൻവലിക്കൂവെന്നതും ഇത് അനുവദിച്ചുകിട്ടാൻ സമയമെടുക്കുമെന്നതും ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.

പെന്‍ഷന്‍കാര്‍ക്ക് കുടിശ്ശിക 10- മുതല്‍ അവരുടെ പെന്‍ഷന്‍ അക്കൗണ്ടുകളിലേക്ക് നൽകുമെന്ന് ധനമന്ത്രി ഡോ. തോമസ് െഎസക് വ്യക്തമാക്കി. ജീവനക്കാരുടെ ശമ്പളപരിഷ്കരണ കുടിശ്ശിക അവരവരുടെ പി.എഫ് അക്കൗണ്ടുകളിലേക്ക് ലയിപ്പിക്കുകയാകും ചെയ്യുക. എന്നാല്‍ ലോക്ക്-ഇന്‍-പിരീഡ് (പിൻവലിക്കാൻ കഴിയാത്ത സമയപരിധി) ഉണ്ടായിരിക്കില്ല. എല്ലാവരും ഒന്നിച്ച് പണം പിന്‍വലിക്കില്ല എന്നാണ് പ്രതീക്ഷിക്കുന്നത്. ട്രഷറിയുടെ മേലുള്ള സമ്മര്‍ദത്തിന് ഇതുവഴി അയവുണ്ടാകും. പി.എഫില്‍ ലയിപ്പിക്കുന്ന കുടിശ്ശികത്തുക പിന്‍വലിക്കുന്നതിന് ഒരുവിധ നിയന്ത്രണവും ഉണ്ടാകിെല്ലന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ശമ്പളപരിഷ്കരണ ഉത്തരവില്‍ കുടിശ്ശികവിതരണം ചെയ്യുന്ന സമയത്ത് നിലനില്‍ക്കുന്ന പലിശയാകും നല്‍കുക എന്നാണ് പറഞ്ഞിരുന്നത്. ഉയര്‍ന്ന പലിശനിരക്ക് നിലവിലുണ്ടായിരുന്ന സമയെത്ത കുടിശ്ശിക തുകക്ക് ഉയര്‍ന്നനിരക്കില്‍തന്നെ പലിശ നല്‍കും. 10നുശേഷം ഇത് വിതരണം ചെയ്യും. പുതിയ സാമ്പത്തിക വര്‍ഷാരംഭത്തില്‍ സര്‍ക്കാര്‍ വലിയ ചെലവുകളാണ് നേരിടുന്നത്. ശമ്പളത്തിനും പെന്‍ഷനും സറണ്ടര്‍ ലീവ് ആനുകൂല്യങ്ങള്‍ക്കും പുറമേ അസാധാരണമായ സാമ്പത്തികചെലവാണ് ശമ്പള/പെന്‍ഷന്‍ കുടിശ്ശിക. സാധാരണ കുടിശ്ശിക ജീവനക്കാരുടെ പ്രോവിഡൻറ് ഫണ്ടില്‍ ലയിപ്പിക്കുകയാണ് ചെയ്യുന്നത്. നിശ്ചിത കാലത്തിനുശേഷമേ അത് പിന്‍വലിക്കുന്നതിനുള്ള അനുവാദം നല്‍കാറുള്ളൂ. ഇതാണ് ലോക്ക്-ഇന്‍-പിരീഡ്. ക്ഷാമബത്ത കുടിശ്ശികപോലും ഇപ്രകാരം പി.എഫില്‍ ലയിപ്പിക്കുകയും ലോക്ക്-ഇന്‍-പിരീഡിന് ശേഷം മാത്രം പിന്‍വലിക്കാന്‍ അനുവദിക്കുകയുമാണ് ചെയ്യുന്നത്. എന്നാൽ ശമ്പള കുടിശ്ശികതുക 2017 ഏപ്രില്‍ മുതല്‍ നാല് ഗഡുക്കളായി നല്‍കും എന്നാണ് ഉത്തരവിറക്കിയത്.ഇത് പ്രകാരം നടപ്പ് സാമ്പത്തികവര്‍ഷം രണ്ട് ഗഡു കുടിശ്ശിക വിതരണം ചെയ്യേണ്ടതുണ്ട്. ഏതാണ്ട് 5000 കോടി രൂപ ഇതിനുമാത്രം വേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - pf withdrawel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.