സംസ്ഥാനത്ത് തിങ്കളാഴ്​ച​ പെട്രോൾ പമ്പ്​ പണിമുടക്ക്​

കൊച്ചി: സംസ്ഥാനത്ത്​ തിങ്കളാഴ്​ച പെട്രോൾ പമ്പ്​ പണിമുടക്ക്​. പുതിയ പമ്പുകൾക്കുള്ള NOC കൊടുക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ ഉൾപ്പെടുത്തി ഏകജാലക സംവിധാനം ഉടൻ സ്യഷ്ടിക്കുക,28.10.2014ൽ ഏകജാലക സംവിധാനത്തിനുള്ള കേന്ദ്ര ഗവൺമെന്റിന്റെ ഉത്തരവ് വന്നതിനു ശേഷം കേരളത്തിൽ നൽകിയിട്ടുള്ള NOC കൾ ക്യാൻസൽ ചെയ്യുക, NOC നൽകിയതിലെ ക്രമക്കേടുകൾ അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് 23 തിങ്കളാഴ്ച 24 മണിക്കൂർ പമ്പുകളടച്ചിട്ട് പ്രതിഷേധിക്കാൻ വയനാട് കൽപ്പറ്റയിൽ ചേർന്ന ആൾ കേരളാ ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേ ഡേഴ്സ്  സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു.

വയനാട്ടിൽ പുതിയ പമ്പുകൾക്ക് N0C കൊടുത്തതും തുടർന്ന് ഓയിൽ കമ്പനി ചെയ്തതും നഗ്നമായ നിയമ ലംഘനമാണ്. ജില്ലാ കലക്ടർക്ക് NOC ക്ക് അപേക്ഷ കൊടുക്കുന്നത് ഓയിൽ കമ്പനിയുടെ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥന്റെ പേരിലാണ്. അതു കൊണ്ട് തന്നെ നിയമ ലംഘനങ്ങൾക്ക് റെവന്യൂ - ഓയിൽ കമ്പനി അധികാരികൾക്ക് ഉത്തരവാദിത്വത്തിൽ നിന്നും ഒഴിയാൻ സാധ്യമല്ല.

ഗ്രീൻ ട്രിബ്യൂണലിന്റെ വിധിയെ മറികടന്നതും ഏകജാലക സംവിധാനത്തെ അട്ടിമറിച്ചു കൊണ്ട് പ്രകാശവേഗത്തിൽ NOC നൽകിയതിന്റെയും പിന്നിൽ വമ്പിച്ച അഴിമതിയുണ്ട്. അഴിമതിക്ക് ഇടനിലക്കാരായി പ്രവർത്തിച്ച ആളുകളെ സംബന്ധിച്ച് വ്യക്തമായ തെളിവു ലഭിച്ചിട്ടും ജില്ലാ സംസ്ഥാന ഭരണകൂടം മൗനം അവലംബിക്കുകയാണ്. അന്വേഷണത്തിന് ഉത്തരവിടാനോ NOC ക്യാൻസൽ ചെയ്യാനോ നിർമ്മാണം നിർത്തിവയ്പ്പിക്കാനോ അധികൃതർ തയ്യാറാവുന്നില്ലന്ന​ും യോഗം കുറ്റപ്പെടുത്തി.

Tags:    
News Summary - petrol pump strike in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.