Posted On
date_range Updated On
date_range ഇന്ധന വില ഇന്നും കൂട്ടി; പെട്രോൾ 90ലേക്ക്
തിരുവനന്തപുരം: സാധാരണക്കാരുടെ കൈപൊള്ളിച്ച് പെട്രോൾ, ഡീസൽ വില വർധനവ് തുടരുന്നു. ഇന്ന് ഡീസലിന് 37 പൈസ, പെട്രോളിന് 35 പൈസ എന്നിങ്ങനെയാണ് കൂടിയത്.
എറണാകുളത്ത് പെട്രോളിന് ലിറ്ററിന് 87.46 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 81.72 ആയി. തിരുവനന്തപുരത്ത് പെട്രോളിന് 89.18 രൂപ ആയി. ഡീസൽ വില 83.33 രൂപയായും വർധിച്ചു. ഗ്രാമീണ മേഖലകളിൽ പലയിടത്തും പെട്രോൾ വില 90ലെത്തി.
ഫെബ്രുവരിയിൽ ഇന്ധനവില കൂട്ടുന്നത് ഇത് അഞ്ചാം തവണയാണ്. എട്ട് മാസത്തിനിടെ 16 രൂപ വീതമാണ് പെട്രോളിനും ഡീസലിനും വർധിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.