Posted On
date_range Updated On
date_range പ്രവാസികൾക്ക് കോവിഡ് വാക്സിനേഷനിൽ മുൻഗണന ആവശ്യപ്പെട്ട് ഹരജി
കൊച്ചി: വിദേശത്തേക്ക് മടങ്ങുന്ന പ്രവാസികൾക്ക് കോവിഡ് വാക്സിനേഷനിൽ മുൻഗണന നൽകണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി.
നാട്ടിലേക്ക് മടങ്ങിയ പ്രവാസികളിലേറെയും തിരിച്ചുപോകാൻ തയാറെടുക്കുന്ന സാഹചര്യത്തിൽ വാക്സിൻ ലഭ്യമാക്കുന്നതിൽ മുൻഗണന നൽകണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ പ്രസിഡൻറ് ജോസ് എബ്രഹാമാണ് ഹരജി നൽകിയത്.
വാക്സിൻ വിതരണത്തിൽ പ്രവാസികൾക്ക് മുൻഗണനയില്ലാത്തതിനാൽ രണ്ടുഡോസും ലഭിക്കാൻ ഏറെ സമയമെടുക്കും. കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.