മഅ്​ദനിക്ക് ചികിത്സ ലഭ്യമാക്കാൻ അടിയന്തര നടപടി ആവശ്യപ്പെട്ട് മന്ത്രി പി. രാജീവിന് സിറ്റിസൺ ഫോറം ഫോർ മഅ്ദനി ചെയർമാൻ ഡോ. സെബാസ്റ്റ്യൻ പോളിന്‍റെ നേതൃത്വത്തിൽ നിവേദനം നൽകുന്നു

മഅ്ദനിക്ക് വിദഗ്​ധ ചികിത്സ: മന്ത്രിക്കും പ്രതിപക്ഷ നേതാവിനും നിവേദനം നൽകി

കൊച്ചി: പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്ക് വിദഗ്​ധ ചികിത്സ ലഭ്യമാക്കാനും ജീവന്‍ നിലനിര്‍ത്താനും അടിയന്തര ഇടപെടലുണ്ടാകണമെന്ന് ആവശ്യപ്പെട്ട്​ നിവേദനം നൽകി. മന്ത്രി പി. രാജീവിനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സിറ്റിസണ്‍ ഫോറം ഫോര്‍ മഅ്ദനി ചെയര്‍മാന്‍ ഡോ. സെബാസ്റ്റ്യന്‍ പോളാണ് നിവേദനം നല്‍കിയത്.

ജില്ല കോഓഡിനേറ്റര്‍ ടി.എ. മുജീബ് റഹ്​മാന്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠന്‍, പി.ഡി.പി ജില്ല പ്രസിഡന്‍റ്​ അഷറഫ് വാഴക്കാല, സെക്രട്ടറി ജമാല്‍ കുഞ്ഞുണ്ണിക്കര, ആം ആദ്മി പാര്‍ട്ടി പ്രതിനിധി റിയാസ് യൂസുഫ് തുടങ്ങിയവര്‍ നിവേദന സംഘത്തില്‍ ഉണ്ടായിരുന്നു.

മഅ്ദനിയുടെ ചികിത്സ: രാഷ്ട്രപതി ഇടപെടണം -കൊടിക്കുന്നിൽ

കൊല്ലം: മഅ്ദനിയുടെ ആരോഗ്യനില അതീവ ഗുരുതരമായ സാഹചര്യത്തിൽ ജീവൻ രക്ഷിക്കാൻ വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിന് രാഷ്ട്രപതി ദ്രൗപദി മുർമു ഇടപെടണമെന്നാവശ്യപ്പെട്ട്​ കൊടിക്കുന്നിൽ സുരേഷ് എം.പി രാഷ്ട്രപതി ഭവനിലേക്ക് ഇ-മെയിൽ സന്ദേശമയച്ചു. മഅ്​ദനിക്കെതിരായ കേസിൽ വാദം പൂർത്തിയാക്കി വിധി പറയാൻ വർഷങ്ങൾ കഴിഞ്ഞിട്ടും സാധിച്ചിട്ടില്ല. കേസിന്‍റെ വിചാരണ സമയബന്ധിതമായി പൂർത്തിയാക്കുന്ന കാര്യത്തിൽ കർണാടക സർക്കാർ മനഃപൂർവമായ അനാസ്ഥയാണ് കാട്ടുന്നത്. എത്രയുംവേഗം നടപടിക്രമങ്ങൾ പൂർത്തിയാക്കി അന്തിമവിധി പുറപ്പെടുവിക്കുന്നതിന് പകരം ജീവിതകാലം മുഴുവൻ ജയിലിലിട്ട് പീഡിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും കൊടിക്കുന്നിൽ പറഞ്ഞു.

Tags:    
News Summary - Expert treatment for Mahdani Petition given to minister and leader of opposition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.