Posted On
date_range Updated On
date_range പെരുമ്പാവൂരിൽ വാഹനാപകടം; രണ്ട് മരണം
തൃശൂർ: പെരുമ്പാവൂരിൽ കാർ നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ച് കയറി രണ്ടുപേർ മരിച്ചു. കാലടി മാണിക്യ മംഗലം സ്വദേശി ഷക്കീലും തൃശൂർ ആലപ്പാട് സ്വദേശി ശ്യാം ഷോജിയുമാണ് മരിച്ചത്. പെരുമ്പാവൂർ ആശ്രമം ഹൈസ്കൂളിന് സമീപമായിരുന്നു അപകടം.
പെരുമ്പാവൂർ ഭാഗത്തുനിന്ന് കോതമംഗലത്തേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.