Posted On
date_range Updated On
date_range കോടതിയിൽ സാക്ഷിപറയാൻ വന്നയാളെ കുത്തിപ്പരിക്കേൽപ്പിച്ചു
വഞ്ചിയൂർ (തിരുവനന്തപുരം): സാക്ഷിപറയാനെത്തിയയാളെ കോടതി വളപ്പിൽവെച്ച് കുത്തിപ്പരിക്കേൽപ്പിച്ചു. തിങ്കളാഴ്ച ഉച്ചക്ക് 12.30ന് വഞ്ചിയൂർ കോടതി പരിസരത്തായിരുന്നു സംഭവം.
എറണാകുളം സ്വദേശി നിഥിനെയാണ് പിൻഭാഗത്ത് പേപ്പർ മുറിക്കുന്ന ചെറിയ കത്തികൊണ്ട് കുത്തേറ്റനിലയിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പേരൂർക്കട സ്വദേശി വിമൽ ജോസ് (57) ആണ് ഇയാളെ കുത്തിയതെന്ന് പൊലീസ് പറഞ്ഞു.
വിമൽ ജോസിന്റെ പിതാവുമായി ബന്ധപ്പെട്ട കേസിന്റെ വാദം തിങ്കളാഴ്ച വഞ്ചിയൂർ 11ാം കോടതിയിൽ ആരംഭിക്കാനിരിക്കെയാണ് നാടകീയസംഭവങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.