തിരുവനന്തപുരം: കർഷകപ്രശ്നം ചർച്ച ചെയ്യാൻ ഡിസംബർ 31ന് നിയമസഭ വിളിക്കണമെന്ന സംസ്ഥാന സർക്കാറിെൻറ ശിപാർശ ഗവർണർ അംഗീകരിച്ചേക്കും. ക്രിസ്മസ് ദിനത്തിൽ രണ്ട് മന്ത്രിമാരും ശനിയാഴ്ച സ്പീക്കറും രാജ്ഭവനിൽ എത്തി ഗവർണറുമായി നടത്തിയ കൂടിക്കാഴ്ചക്ക് േശഷമാണ് പ്രശ്നപരിഹാരത്തിന് വഴിതെളിഞ്ഞത്. നിയമസഭസമ്മേളനം വിളിക്കാനുള്ള അനുമതി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തിങ്കളാഴ്ച നൽകുമെന്നാണ് സൂചന. ജനുവരി എട്ടിലെ നയപ്രഖ്യാപനപ്രസംഗത്തിന് ക്ഷണിക്കാൻ രാജ്ഭവനിൽ എത്തിയ സ്പീക്കർ ശ്രീരാമകൃഷ്ണൻ 31ലെ നിയമസഭസമ്മേളനവിഷയം കൂടി ശ്രദ്ധയിൽപെടുത്തി. സഭ വിളിക്കാൻ അനുമതി നൽകാമെന്ന് ഗവർണർ വാക്കാൽ സമ്മതിെച്ചന്ന് സ്പീക്കറുടെ ഒാഫിസ് 'മാധ്യമ'ത്തോട് പ്രതികരിച്ചു.
കേന്ദ്ര കാർഷികനിയമത്തിെൻറയും രാജ്യതലസ്ഥാനത്തെ കർഷകസമരത്തിെൻറയും സാഹചര്യത്തിൽ ഡിസംബർ 23ന് നിയമസഭ വിളിക്കാൻ സർക്കാർ ശിപാർശ നൽകിയെങ്കിലും ചില സംശയങ്ങൾ ഉന്നയിച്ച് ഗവർണർ മടക്കി. പിന്നാലെ മുഖ്യമന്ത്രിയും മന്ത്രിമാരും കടുത്ത വിമർശനവുമായി രംഗത്തെത്തി. ഗവർണറുടെ സംശയങ്ങൾക്ക് മറുപടി നൽകി ഡിസംബർ 31ന് സഭ വിളിക്കണമെന്ന ശിപാർശ സർക്കാർ വീണ്ടും സമർപ്പിച്ചു.
ഇതിനിടെ, ഗവർണറുമായി നേരിട്ടുള്ള ഏറ്റുമുട്ടൽ ഒഴിവാക്കി അനുനയ ശ്രമം സർക്കാർ തുടങ്ങിയിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം മന്ത്രിമാരായ എ.കെ. ബാലൻ, വി.എസ്. സുനിൽകുമാർ എന്നിവർ ക്രിസ്മസ് ദിനത്തിൽ കേക്കുമായി രാജ്ഭവനിൽ എത്തി. നിയമസഭ വിളിക്കുന്നതിെൻറ സാഹചര്യം ഇവർ ഗവർണറെ ബോധ്യപ്പെടുത്തി. സഭ വിളിക്കുന്നതിലല്ല തെൻറ എതിർപ്പ് എന്ന് വ്യക്തമാക്കിയ ഗവർണർ മന്ത്രിസഭാതീരുമാനങ്ങൾ അറിയിക്കുന്നില്ലെന്ന് സൂചിപ്പിച്ചു. സഭ വിളിക്കുന്നതിന് ശിപാർശ ചെയ്ത ഫയലിൽ എന്തിന് വേണ്ടിയാണ് ചേരുന്നതെന്ന് വ്യക്തമാക്കിയില്ല. മാധ്യമങ്ങളിലൂടെയാണ് അക്കാര്യം അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞതായാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.