കാസര്‍കോട്: പെരിയ കല്യോട്ട് രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെ ടുത്തിയ കേസിൽ അന്വേഷണം സി.ബി.ഐക്ക് വിട്ടുകൊണ്ടുള്ള ഹൈകോടതി സിംഗിള്‍ ബെഞ്ച് വിധിക്കെ തിരെ വാദിക്കാന്‍ സർക്കാർ പുതിയ അഭിഭാഷകനെ നിയമിച്ചു. 42 ലക്ഷം രൂപയാണ് ഫീസ്. ഇതിനകം 46 ലക്ഷം രൂപ വക്കീൽ ഫീസായി നൽകിയിട്ടുണ്ട്. കേസിൽ സി.ബി.ഐ അന്വേഷണം ഒഴിവാക്കാൻ പരമാവധി ശ്രമം നടത്തുന്നതിെൻറ ഭാഗമായാണ് പുതിയ വക്കീൽ.
സി.ബി.ഐ അന്വേഷണമുണ്ടായാല്‍ സി.പി.എമ്മിലെ പ്രമുഖ നേതാക്കള്‍കൂടി പ്രതികളായേക്കുമെന്ന ആശങ്ക പാർട്ടിക്കുണ്ട്. സര്‍ക്കാറിനുവേണ്ടി കേസ് വാദിക്കാന്‍ 78 മുതിര്‍ന്ന അഭിഭാഷകരെ ലക്ഷങ്ങള്വീതം ശമ്പളം നല്കി നിയമിച്ചിരുന്നു. ഇതിന് പുറേമയാണ് പുതിയ അഭിഭാഷകൻ. ഇരട്ടക്കൊലപാതകത്തിന് പിന്നിലെ ഉന്നത ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ കൊല്ലപ്പെട്ട കൃപേഷിെൻറ പിതാവ് കൃഷ്ണനാണ് ഹൈകോടതിയെ സമീപിച്ചത്.
അപ്പീലിന്മേല് ഡിവിഷന് ബെഞ്ച് കോടതി വിധിപറയാനിരിക്കുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാറിെൻറ പുതിയനീക്കം. പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാലിനെയും കൃപേഷിനെയും 2019 ഫെബ്രുവരി 17നാണ് വെട്ടിക്കൊലപ്പെടുത്തിയത്. സി.പി.എമ്മുകാരാണ് പ്രതിസ്ഥാനത്തുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.